സെയ്ഫ് അലി ഖാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലാല്‍ കപ്താന്‍. കാത്തിരിപ്പുകള്‍ക്കൊടുവില്‍ എത്തിയ ട്രെയിലര്‍ അണിയറപ്രവര്ത്തകര്‍ പുറത്ത് വിട്ടതോടെ സെയ്ഫിന്റെ മേക്ക് ഓവറാണ് ചര്‍ച്ചയാകുന്നത്. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന അഘോരിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്.
ചാരത്തില്‍ നിന്ന് ചാരത്തിലേയ്ക്ക്-പൊടിപടലങ്ങളിലൂടെ ഒന്നും ഒളിപ്പിക്കാതെയുള്ള ലാല്‍ കപ്താന്റെ പ്രതികാരം'ആ ഭീകരമായ പ്രതികാര വേട്ട ഒക്ടോബര്‍ 18നാണ് ബിഗ് സ്‌ക്രീനില്‍ നിറയുന്നത്. ട്രെയിലര്‍ പുറത്തിറക്കിക്കൊണ്ട് ഫിലിം നിര്‍മ്മാതാവ് ആനന്ദ്റായ് കുറിച്ചു.
എന്‍.എച്ച്.10 ഒരുക്കിയ നവദീപ് സിങ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രണ്ട് ഭാഗങ്ങളായാകും ചിത്രം എത്തുക. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിക്കുന്നത്. ലാല്‍ കപ്താന്‍ -ദ് ഹണ്ട് എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. ഹന്‍ഡര്‍ (വേട്ടക്കാരന്‍) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്.
എന്നാല്‍ പുതിയ ചിത്രത്തിന്റെ പോസ്റ്ററിനെതിരെയും സെയ്ഫിന്റെ ലുക്കിനെതിരെയും വിമര്‍ശനവും ഉയരുന്നുണ്ട്. എക്കാലത്തെയും ഹിറ്റായ ഹോളിവുഡ് ചിത്രം കരീബിയന്‍സ് ഓഫ് പൈറേറ്റ്‌സിലെ ജാക്ക് സ്പാരോ എന്ന ഹിറ്റ് കഥാപാത്രവുമായി സാമ്യം പുലര്‍ത്തുന്ന ലുക്കാണ് ചിത്രത്തില്‍ സെയ്ഫിനെന്നും ചിത്രം ഹോളിവുഡ് റീമേക്കാണെന്നുമാണ് ഉയര്‍ത്തുന്ന വിമര്‍ശനം.
സെയ്ഫ് അലിഖാന്റെ ചിത്രത്തിലെ ലുക്ക് ജാക്ക്‌സ്പാരോ എന്ന കഥാപാത്രത്തിന്റെ ലുക്കുമായി വളരെ സാമ്യം പുലര്‍ത്തുന്നുണ്ട്. നേരത്തെ നടന്‍ ആമിര്‍ഖാന്റെ തങ്ങ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രവും ഇത്തരത്തില്‍ വിമര്‍ശന മേറ്റുവാങ്ങിയിരുന്നു.എന്നാല്‍ ലാല്‍ കപ്താന്‍ പൈരാറ്റ്‌സ് ഓഫ് കരീബിയന്റെ റീമേക്കാണോ എന്ന ചോദ്യത്തിന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും മറുപടിയൊന്നും പറഞ്ഞിട്ടില്ല.