Latest News

കൊവിഡ് വന്നതോടെ അവസരങ്ങള്‍ ഇല്ലാതായി; ജപ്തി നോട്ടീസ് കൂടി എത്തിയതോടെ ജീവിതം ദുരിതക്കയത്തില്‍; ആക്ഷന്‍ ഹീറോ ബിജുവിലൂടെ താരം ആയി മാറിയ നടി മേരി ലോട്ടറി വില്പ്പനയ്ക്ക് ഇറങ്ങിയപ്പോള്‍

Malayalilife
 കൊവിഡ് വന്നതോടെ അവസരങ്ങള്‍ ഇല്ലാതായി; ജപ്തി നോട്ടീസ് കൂടി എത്തിയതോടെ ജീവിതം ദുരിതക്കയത്തില്‍; ആക്ഷന്‍ ഹീറോ ബിജുവിലൂടെ താരം ആയി മാറിയ നടി മേരി ലോട്ടറി വില്പ്പനയ്ക്ക് ഇറങ്ങിയപ്പോള്‍

ക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ താരമായി മാറിയ നടിയാണ് മേരി.'ഒന്ന് പോ സാറേ' എന്ന ഒറ്റ ഡയലോഗിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഹൃദയത്തിലേക്ക് കോമഡിയുമായി കയറിയ താരം ഇപ്പോള്‍ ദുരിതക്കയത്തിലാണ്. കോവിഡ് മേരിയുടെ ജീവിതത്തെ വല്ലാതെ ഉലച്ചിരിക്കുകയാണ്. കോവിഡ് തീര്‍ത്ത പ്രതിസന്ധി മേരിയുടെ ചിരി മായ്ച്ചിരിക്കുകയാണ്. സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാന്‍ ഭാഗ്യക്കുറിയുമായി മേരി ജോലിക്കിറങ്ങിയത്. 

ചേര്‍ത്തല അരൂര്‍ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വില്‍ക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുതിയ വീട് വയ്ക്കാന്‍ ജില്ലാ സഹകരണ ബാങ്കില്‍നിന്നു മേരി ലോണ്‍ എടുത്തത്. സിനിമ കുറഞ്ഞതോടെ തിരിച്ചടവു മുടങ്ങി. ഇപ്പോള്‍ ജപ്തി നോട്ടിസുമെത്തി. സിനിമാക്കാരാരും വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോര്‍ത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.

ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടില്‍ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വില്‍ക്കും. 300 രൂപ വരെ കിട്ടും. ഒരു കൊച്ചുഫോണും കയ്യിലുണ്ട്; സിനിമയില്‍ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയോടെ.

അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്‌നവും മാത്രമാണ് മുപ്പത്തിയഞ്ചു സിനിമകളില്‍ മേരിക്ക് മുതല്‍ക്കൂട്ടായത്. ആക്ഷന്‍ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്.

ഓഡിഷനിലൂടെയായിരുന്നു മേരി ആക്ഷന്‍ ഹീറോ ബിജുവിലെത്തിയത്. അതിന് മുന്‍പ് നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയോട് ചെറുപ്പം തൊട്ടേ ഇഷ്ടം ഉണ്ടായിരുന്നു. അങ്ങനെ എല്ലാ ലൊക്കേഷനിലും പോകുമായിരുന്നു. ആക്ഷന്‍ ഹീറോയില്‍ ഒന്നിച്ച് അഭിനയിച്ച നടി ബേബി വഴിയായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ എത്തിയത്. 500 രൂപയായിരുന്നത്രേ ആ സമയത്ത് കിട്ടിയ കൂലി.

ആക്ഷകന്‍ ഹീറോ ബിജുവിലെ അഭിനയത്തിന് 5000 രൂപ മേരിക്ക് പ്രതിഫലം ലഭിച്ചു. അതുവരെ 300 ഉം 500 ഉം കിട്ടിയിരുന്ന തന്നെ സംബന്ധിച്ച് അതൊരു വലിയ സന്തോഷമായിരുന്നുവെന്നുവെന്ന് മേരി പറഞ്ഞിട്ടുണ്ട്. സിനിമകളും അവസരങ്ങളും കൂടുതല്‍ ലഭിച്ചതോടെ ജീവിതം മെച്ചപ്പെട്ട് തുടങ്ങി. 'അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ വന്നതോടെ വീടിന്റെ കാര്യങ്ങള്‍ക്കായി ലോണ്‍ എടുത്തു. ഇപ്പോള്‍ സിനിമാക്കാരാരും വിളിക്കണില്ല, ലോണടക്കാനും നിവൃത്തിയില്ല. മറ്റെന്തെങ്കിലും വഴി നോക്കേണ്ടേ എന്ന് ഓര്‍ത്താണ് ലോട്ടറി കച്ചവടവുമായി തെരുവിലേക്ക് ഇറങ്ങിയത്. നേരം വെളുക്കുമ്പോള്‍ തൊട്ട് ലോട്ടറിയുമായി വെയിലത്ത് അലയുകയാണ്', ഇതാണ് മേരിയുടെ വാക്കുകള്‍.

action hero biju movie actress mary life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES