Latest News

കശ്മീരിലെ കുട്ടികളുടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്;  വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നത് കുട്ടികളോടുള്ള അതിക്രമമാണെന്നും അവരുടെ അവകാശങ്ങള്‍ ലംഘിക്കുകയുമാണ്; കശ്മീര്‍ വിഷയത്തില്‍ നിലാപാട് വ്യക്തമാക്കി തൃഷ 

Malayalilife

ശ്മീരിലെ കുട്ടികളുടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്ന് തെന്നിന്ത്യന്‍ താരം തൃഷ. വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നത് കുട്ടികളോടുള്ള അതിക്രമമാണെന്നും അവരുടെ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. യൂണിസെഫിന്റെ സെലിബ്രിറ്റി വക്താവായ തൃഷ ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു.

'വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മേലുള്ള മറ്റൊരു അതിക്രമമാണ്. അവകാശങ്ങള്‍ ലംഘിക്കുന്നതെന്നും അവര്‍ക്ക് നേരെയുള്ള അതിക്രമമാണ്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ നിരവധി കാര്യങ്ങള്‍ അവസാനിപ്പിക്കാനും ഉന്മൂലനം ചെയ്യാനുമാകും' തൃഷ പറഞ്ഞു.

കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ നിലവില്‍ വന്നതോടെയാണ് വിദ്യാലയങ്ങള്‍ അടച്ചിടുന്നത്. 2017ലാണ് തൃഷയ്ക്ക് യൂണിസെഫ് പദവി ലഭിച്ചത്. ഈ ബഹുമതി ലഭിച്ച ആദ്യ ദക്ഷിണേന്ത്യന്‍ വനിതാ താരമാണ് തൃഷ.

actor trisha about Kashmir

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES