Latest News

ക്ലാറ്റ്‌സ്‌മേറ്റ്‌സ് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ആറാം ക്ലാസില്‍; 12 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഞാന്‍ അദ്ദേഹത്തിന്റെ അദ്യാപികയായി വേഷമിടുമെന്ന് കരുതിയില്ല; പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഹാന

Malayalilife
ക്ലാറ്റ്‌സ്‌മേറ്റ്‌സ് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ആറാം ക്ലാസില്‍; 12 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഞാന്‍ അദ്ദേഹത്തിന്റെ അദ്യാപികയായി വേഷമിടുമെന്ന് കരുതിയില്ല; പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഹാന

പൃഥ്വിരാജ് ആഹാന എന്നിവര്‍ക്കൊപ്പം പുതുമുഖ താരങ്ങളുടേയും നീണ്ട നിര അഭിനയിച്ച ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തില്‍ അഹാന എത്തിയത്  അദ്യാപികയുടെ റോളിലാണ്. ആനി ടീച്ചര്‍ എന്ന പേരിലാണ് താരം സിനിമയിലത്തിയത്. പത്രണ്ടു വര്‍ഷം മുന്‍പ് ക്ലാസ് മേറ്റ്‌സ് പുറത്തിറങ്ങിയ സമയം മുതല്‍ അഹാന പൃഥ്വിയുടെ കടുത്ത ആരാധികയാണ്.

ക്ലാസ്‌മേറ്റസ് പുറത്തിറങ്ങുമ്പോള്‍ താരം ആറാം ക്ലാസിലാണ് പഠിക്കുന്നത്. ഇപ്പോള്‍ താരം പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് വൈറലായി മാറുന്നത്. പൃഥ്വിരാജ് വേഷമിട്ട പതിനെട്ടാം പടിയില്‍ ആ പഴയ ആരാധിക താരത്തിന്റെ അധ്യാപികയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. 

ആനി ടീച്ചറും അശ്വിനും. പക്ഷെ സിനിമയുടെ പ്രധാന ഭാഗങ്ങളില്‍ പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥിയായ അശ്വിന്റെ ടീച്ചറായത് കാരണം ക്‌ളൈമാക്‌സിലാണ് അവരുടെ കണ്ടു മുട്ടല്‍. സ്‌കൂള്‍ കാലത്തെ പൃഥ്വിരാജ് കഥാപാത്രം കൈകാര്യം ചെയ്തത് അശ്വിന്‍ വാസുദേവ് ആണ്.23 കാരിയായ അഹാനയാണ് പൃഥ്വിരാജിന്റെ അധ്യാപികയായത്. ആ അവസരത്തെപ്പറ്റി അഹാന ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.


'ക്ലാസ്സ്മേറ്റ്‌സ് റിലീസ് ആവുമ്പോള്‍ ഞാന്‍ ആറാം ക്ളാസില്‍. 12 വര്‍ഷങ്ങള്‍. അന്ന് പൃഥ്വിരാജിനോട് ആരാധന തോന്നുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ടീച്ചര്‍ ആയി വേഷമിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതും ഏകദേശം അഞ്ചു വയസ്സെങ്കിലും കൂടുതല്‍ ഉള്ള അധ്യാപികയായി. ജീവിതത്തില്‍ ഓരോന്നിനും അതിന്റെതായ രീതികള്‍ ഉണ്ട്,' അഹാന പറയുന്നു.

ahana krishnan about prithviraj sukumaran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES