Latest News

നാലു മക്കളും ഇട്ട ഉടുപ്പ്..! ഇപ്പോഴും പേരക്കുട്ടികള്‍ക്കായി സൂക്ഷിച്ച് വച്ച് സിന്ധു കൃഷ്ണകുമാര്‍! അതിമനോഹര ചിത്രം ഇതാ..!

Malayalilife
നാലു മക്കളും ഇട്ട ഉടുപ്പ്..! ഇപ്പോഴും പേരക്കുട്ടികള്‍ക്കായി സൂക്ഷിച്ച് വച്ച്  സിന്ധു കൃഷ്ണകുമാര്‍! അതിമനോഹര ചിത്രം ഇതാ..!

 

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള താരം സിനിമാലോകത്തെ തന്നെ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. കൃഷ്ണകുമാറിന്റെ മൂത്തമകള്‍ അഹാന മലയാള സിനിമയില്‍ തിരക്കേറിയ നടിയായി മാറുകയാണ്. ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. അംഗങ്ങള്‍ കൂടുതലുണ്ടെങ്കിലും ഏറ്റവും സന്തോഷമുള്ള കുടുംബം കൂടിയാണ് ഇവരുടെത്. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.

സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. അഞ്ചു സ്ത്രീരത്‌നങ്ങളാണ് കൃഷ്ണകുമാറിന് കൂട്ടായി വീട്ടിലുള്ളത്. മൂത്ത മകള്‍ അഹാന സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഇളയമകള്‍ ഹന്‍സിക ലൂക്കയില്‍ ചേച്ചിയുടെ ബാല്യകാലം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു.

മറ്റ് രണ്ടുമക്കളും മോഡലുകളായി തിളങ്ങുകയാണ്. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പങ്കുവച്ച ഒരു മനോഹരചിത്രമാണ് വൈറലാകുന്നത്. കുട്ടിക്കാലത്ത് തന്റെ നാലുമക്കളും ഒരേ കുഞ്ഞുടുപ്പ് ധരിച്ചിരിക്കുന്ന നാലു ചിത്രമാണ് സിന്ധു പങ്കുവച്ചത്. വെള്ളയില്‍ നീല പുള്ളിയും ടെഡി ബെയറിന്റെ ചിത്രവുമുള്ള റോംപറാണ് ഇത്. 

അമ്മു എന്ന അഹാനയ്ക്ക് വേണ്ടിയാണ് തന്റെ അച്ഛന്‍ ഇത് വാങ്ങികൊണ്ട് വന്നതെന്ന് സിന്ധു കുറിക്കുന്നു. പക്ഷേ നല്ല വണ്ണമുണ്ടായിരുന്ന അമ്മുവിന് ഈ ഉടുപ്പ് അല്‍പം ഇറുക്കമായിരുന്നു. ഈ ചിത്രമെടുക്കാനുള്ള ദിവസം മാത്രമാണ് അമ്മു അത് ധരിച്ചത്. ഇതോടെ താന്‍ ഈ ഉടുപ്പ് അടുത്ത കുഞ്ഞിന് ധരിക്കാനായി സൂക്ഷിച്ച് വച്ചു. അടുത്ത കുഞ്ഞ് ആണ്‍കുഞ്ഞാണെങ്കിലും ഈ ഉടുപ്പ് ഇടീക്കുമെന്നാണ് കരുതിയത്. അമ്മുവിന് പിന്നാലെ ദിയയും ഇഷാനിയും ഹന്‍സികയും എത്തി. എല്ലാവരും ഈ ഉടുപ്പ് ധരിക്കുകയും ചെയ്തു. ഈ ഉടുപ്പ് ധരിച്ച് ഒരു വയസിന് മുമ്പേ എല്ലാവരുടെയും ചിത്രവും എടുത്തു സൂക്ഷിച്ചു.

ഇപ്പോഴും ഞാന്‍ ഈ ഉടുപ്പ് സൂക്ഷിച്ച് വച്ചിട്ടുണ്ട്. അത് ചിലപ്പോള്‍ എന്റെ എല്ലാ പേരക്കുട്ടികള്‍ക്കും ഒരു ദിവസം ഇടാനും അവരുടെ അമ്മമാരെ പോലെ ഒരു ചിത്രം എടുക്കാനും വേണ്ടിയാകുമെന്നാണ് സിന്ധു കുറിച്ചത്. ഇതൊടൊപ്പം തന്നെ അല്‍പം മുതിര്‍ന്ന ശേഷം മക്കള്‍ നാലുപേരും ഈ ഉടുപ്പ് കൈയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇതൊടൊപ്പം സിന്ധു പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് ഈ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.

Read more topics: # actor vijyakaumar,# ahana krishanan
ahana krishnan and sisters old pic shared sinhu krishnakumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES