ടൊവിനോയുടെ തലവര വരമാറ്റിയെഴുതിയ ചിത്രം ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തിന്റെ ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടീസറിലെ 'ഞാന്‍ ജാക്‌സണല്ലെടാ, ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ..' എന്ന ഗാനവും ഗാനത്തിന് ചുവട് വെയ്ക്കുന്ന സൗബിനും ഇതിനോടകം തന്നെ വൈറലായിരുന്നു.
ടീസര്‍ പുറത്ത് വന്നതോടെ ട്രോളന്മാരും ഇത് ഏറ്റു പിടിച്ചു. ഇപ്പോള്‍ സിനിമ ലോകത്തെ അമ്പിളി എന്ന അറിയപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങളിലെ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ട്രോളന്മാര്‍ ഒരുക്കിയ അമ്പിളിയുടെ ടീസറാണ് വൈറലാകുന്നത്. കുഞ്ചാക്കോ ബോബനും ഇന്‍സ്റ്റഗ്രാമില്‍ ഈ അമ്പിളി വിഡിയോ പങ്കുവച്ചിട്ടുണ്ട്.
വ്യത്യസ്തമായ ലുക്കില്‍ സൗബിന്‍ എത്തുന്ന അമ്പിളിയുടെ ടീസര്‍ റിലീസ് ചെയ്തത് ദുല്‍ഖര്‍ സല്‍മാനാണ്. അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ടീസറെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. സൗബി മച്ചാനും സംഘത്തിനും ആശംസകള്‍ നേരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ഒറ്റ ഷോട്ടിലാണ് ടീസറിലെ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീമും വേഷമിടുന്നുണ്ട്. പുതുമുഖമായ തന്‍വി റാം ആണ് നായിക. കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പുവാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍