Latest News

വിമാനത്താവളത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ പ്രാമിലിരിക്കുന്ന മകള്‍ വാമികയുടെ ചിത്രം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍; ചിത്രം പകര്‍ത്താന്‍ ശ്രമിച്ചവരോട് ദേഷ്യപ്പെട്ട് അനുഷ്‌ക; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
വിമാനത്താവളത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ പ്രാമിലിരിക്കുന്ന മകള്‍ വാമികയുടെ ചിത്രം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍; ചിത്രം പകര്‍ത്താന്‍ ശ്രമിച്ചവരോട് ദേഷ്യപ്പെട്ട് അനുഷ്‌ക; വൈറലാകുന്ന വീഡിയോ കാണാം

വാമിക ജനിച്ച അന്നു മുതല്‍ മകളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ വിരാട് കോലിയും അനുഷ്‌കയും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വിഡിയോകളോ ഇരുവരും പങ്കുവയ്ക്കാറുമില്ല. ഇപ്പോഴിതാ മകളുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍മാരോട് ദേഷ്യപ്പെടുന്ന അനുഷ്‌കയുടെ ഒരു വിഡിയോയാണ് വൈറലാകുന്നത്. 

മകളുമൊത്ത് വിമാനത്താവളത്തിലെത്തിയതായിരുന്നു കോലിയും അനുഷ്‌കയും. പ്രാമിലിരിക്കുന്ന മകളുടെ ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്ന അരുതെന്ന് താരം ആംഗ്യം കാണിച്ചിരുന്നു. വാമികയുടെ ചിത്രമല്ല എടുക്കുന്നതെന്ന് ഫൊട്ടോഗ്രാഫര്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.  അതുറപ്പാക്കിയതിന് ശേഷം മാത്രമാണ് തങ്ങളുടെ ചിത്രമെടുക്കുന്നതിനായി ഇരുവരും നിന്നുകൊടുത്തതും.

2021 ജനുവരിയിലാണ് വാമിക ജനിച്ചത്. സോഷ്യല്‍ മീഡിയ അനുഭവം വേണോ വേണ്ടയോയെന്ന് അവളാണ് തീരുമാനിക്കേണ്ടത്. അവള്‍ക്കു പകരം ഞങ്ങള്‍ തീരുമാനമെടുക്കില്ലയെന്നാണ് വിരാട് ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Voompla (@voompla)

anushka and virat kohli

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES