Latest News

നീ കുറെ ലോകം കണ്ടിട്ടുണ്ടാകും പക്ഷേ, അടുത്തു നിന്നു കാണേണ്ടതൊന്നും നീ കണ്ടിട്ടുണ്ടാകില്ല'; കോശിയെ നിലംപരിശാക്കിയ ആ ഡയലോഗിന്റെ പിന്നാമ്പുറ കഥ പറഞ്ഞ് ഗൗരി

Malayalilife
നീ കുറെ ലോകം കണ്ടിട്ടുണ്ടാകും പക്ഷേ, അടുത്തു നിന്നു കാണേണ്ടതൊന്നും നീ കണ്ടിട്ടുണ്ടാകില്ല'; കോശിയെ നിലംപരിശാക്കിയ ആ ഡയലോഗിന്റെ പിന്നാമ്പുറ കഥ പറഞ്ഞ് ഗൗരി

പൂര്‍ത്തിയാക്കാത്ത പുസ്തകം പോലെ പാതി വഴിക്ക് വച്ച് നിര്‍ത്തി മനോഹരമായ ഒരു എഴുത്ത് തന്നെയായിരുന്നു സച്ചി. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നും താരങ്ങള്‍ക്കും ആരാധകര്‍ക്കും അത് വ്യക്തമാണ്. ഇടക്കാലത്തെ വലിയ ഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും
വീറും വാശിയോടെ അയ്യപ്പനും കോശിയും ഏറ്റുമുട്ടിയപ്പോള്‍ ചുരുങ്ങിയ രംഗങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു കഥാപാത്രമാണ് കണ്ണമ്മ. നിര്‍വികാരമായ മുഖഭാവം, എന്നാല്‍ പൊള്ളുന്ന വാക്കുകള്‍. അതായിരുന്നു കണ്ണമ്മയുടെ പ്രകടനം. ചിത്രം കണ്ടിറങ്ങുന്നവരുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന വാക്കുകളായിരുന്നു കോശിയോടു കണ്ണമ്മ പറയുന്ന വാക്കുകള്‍. കോശിയെന്ന പൃഥ്വിരാജ് കഥാപാത്രത്തെ നിലം തൊടീച്ച കണ്ണമ്മയുടെ  ഡയലോഗ് ഇന്നും സിനിമ ആരാധകര്‍ ഏറ്റു പറയുന്നുണ്ട്. 

'അടങ്ങടാ ചെക്കാ, നീ കുറെ ലോകം കണ്ടിട്ടുണ്ടാകും പക്ഷേ, അടുത്തു നിന്നു കാണേണ്ടതൊന്നും നീ കണ്ടിട്ടുണ്ടാകില്ല,'-കോശിയെ നിലംപരിശാക്കിയ ആ ഡയലോഗിന്റെ പിന്നാമ്ബുറ കഥ പറയുകയാണ് കണ്ണമ്മയായി അഭിനയിച്ച ഗൗരിനന്ദ. രണ്ടാമത്തെ ടേക്കില്‍ തന്നെ സീന്‍ ഭംഗിയാക്കിയെന്നും അതിനു കാരണം സച്ചി സര്‍ ആയിരുന്നുവെന്നും ഗൗരി പറയുന്നു. 

.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണമ്മയും കോശിയും നേര്‍ക്ക്നേര്‍ കാണുന്ന ആ സീന്‍
സച്ചിയേട്ടന്‍ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ
ഞാന്‍ : മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്റെ കക്ഷത്തില്‍ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത് .....
സച്ചിയേട്ടന്‍ : ദേഷ്യത്തില്‍ പറയണ്ട ... അവള്‍ക്കു ഇതൊന്നും ഒരു പ്രശ്നം അല്ല ഇതിനേക്കാള്‍ വലിയവന്മാരെ നിലക്ക് നിര്‍ത്തിയിട്ടുണ്ട് അവള്‍ നിനക്ക് മനസിലായല്ലോ ?
ഞാന്‍ : ആ സാര്‍ മനസിലായി ..
അടുത്ത് നിന്ന രാജുവേട്ടന്‍ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാകുന്നപോലെ ഒന്ന് പറയുമോ എന്ന് പറഞ്ഞു അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു ..
ഞാന്‍ പറഞ്ഞു ഒകെ..
കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ഏറ്റവും നിര്‍ണായകരമായ സീന്‍ ആണ് അത് ..
സച്ചിയേട്ടന്‍ അത് എപ്പോഴും പറയും ..ചിലപ്പോ നല്ല ടെന്‍ഷന്‍ ആള്‍ക്ക് ഉണ്ടാകുമായിരുക്കും ഞാന്‍ അത് എങ്ങനെ ആകും ചെയുന്നത് എന്ന് ഓര്‍ത്തിട്ട് .. പക്ഷെ കാണിക്കില്ല ..
എനിക്ക് ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല .. ഞാന്‍ വളരെ കൂള്‍ ആയിരുന്നു ..
റിഹേസല്‍ ഒന്നും ഇല്ല നേരെ ടേക്ക് ആണ് കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആര്‍ട്ടിസ്റ്റിന്റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത് ..
ആദ്യത്തെ ടേക്കില്‍ എനിക്ക് ഡയലോഗിന് സ്പീഡ് കൂടി പോയി .. അത്ര വേണ്ട എന്ന് പറഞ്ഞു ..
രണ്ടാമത്തെ ടേക്കില്‍ സീന്‍ ഒകെ ...
കുറച്ചു മാറി മോണിറ്റര്‍ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്ത് തന്നെ നിന്ന് അതിന്റെ സ്‌ക്രീനില്‍ സൂക്ഷിച്ചു നോക്കി സാര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു..
അപ്പോഴും കാലിന്റെ വേദന സാര്‍ ന് നന്നായിട്ടു ഉണ്ട് ...
അന്ന് ആ സീന്‍ ഞാന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ആ മുഖം ഞാന്‍ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു ...
ഇന്നും എനിക്ക് ഓര്‍മ്മയുണ്ട് ആ മുഖം ..
തന്റെ മക്കള്‍ പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് വാങ്ങി വരുമ്‌ബോള്‍ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം ..
ഏതൊരു രചിതാവിനും തന്റെ കഥാപാത്രങ്ങള്‍ സ്വന്തം മക്കളെ പോലെ ആകും അല്ലോ ..
അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു ഓരോ കഥാപാത്രങ്ങളും അവര്‍ നന്നായി ചെയുമ്‌ബോള്‍ ആ സന്തോഷം അപ്പോ തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം ..
എല്ലാവരും സിനിമ കണ്ടു പറയുന്നു അതില്‍ അഭിനയിച്ചവര്‍ എല്ലാം ഗംഭീരം എന്ന് അതിന്റെ കാരണം ഇതുതന്നെ ആണ് ....

 

ayyappanum koshiyum actress gowri nandha shares her shooting experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES