Latest News

കെഎസ്എഫ്ഡിസി വനിതകളുടെ സംവിധാനത്തിനുള്ള പദ്ധതി പ്രകാരം ആദ്യം നിര്‍മ്മിച്ച ചിത്രം നിഷിധോ'അല്ലെന്നും അത് തന്റെ ചിത്രം ഡിവോഴ്‌സ് ആണെന്നും സംവിധായിക മിനി; ഷാജി എന്‍ കരുണ്‍ തന്നോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു; ആരോപണങ്ങളുമായി സംവിധായിക

Malayalilife
കെഎസ്എഫ്ഡിസി വനിതകളുടെ സംവിധാനത്തിനുള്ള പദ്ധതി പ്രകാരം ആദ്യം നിര്‍മ്മിച്ച ചിത്രം നിഷിധോ'അല്ലെന്നും അത് തന്റെ ചിത്രം ഡിവോഴ്‌സ് ആണെന്നും സംവിധായിക മിനി; ഷാജി എന്‍ കരുണ്‍ തന്നോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു; ആരോപണങ്ങളുമായി സംവിധായിക

കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് എതിരെ ആരോപണവുമായി സംവിധായിക മിനി ഐജി. വൈരാഗ്യം തീര്‍ക്കാനായി തന്റെ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുന്നെന്ന് മിനി ആരോപിച്ചു. കെഎസ്എഫ്ഡിസി വനിതകളുടെ സംവിധാനത്തിനുള്ള പദ്ധതി പ്രകാരം ആദ്യം നിര്‍മ്മിച്ച ചിത്രം ' നിഷിധോ' അല്ലെന്നും തന്റെ സിനിമ 'ഡിവോഴ്സ്' ആണെന്നും മിനി ഐജി അവകാശപ്പെട്ടു. 

2019ല്‍ നിര്‍മ്മിച്ച തന്റെ ചിത്രം 2020ല്‍ സെന്‍സര്‍ ചെയ്തതാണ്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും ചിത്രം റിലീസ് ചെയ്തില്ലെന്നും തന്റെ സിനിമയെ മറികടന്നാണ് 'നിഷിധോ' റിലീസ് ചെയ്യുന്നതെന്നും മിനി പറഞ്ഞു. 

'കഴിഞ്ഞ രണ്ടുവര്‍ഷമായി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. തീയേറ്ററുകളില്ല എന്നൊക്കെ പറഞ്ഞ് പല കാരണങ്ങള്‍ കൊണ്ട് നീട്ടിവയ്ക്കുകയായിരുന്നു. റിലീസ് അനന്തമായി നീളുന്നത് അന്നത്തെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അദ്ദേഹം കെഎസ്എഫ്ഡിസി എംഡിയെ വിളിച്ച് എത്രയും വേഗം റിലീസ് ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നിട്ടും നടന്നില്ല'- മിനി പറഞ്ഞു. 

'ഇതിന്റെ പ്രതികാരമായാണ് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ മറ്റൊരു ചിത്രമാണ് വനിതാ ശാക്തീകരണ പദ്ധതി പ്രകാരം നിര്‍മ്മിച്ച ആദ്യ സിനിമയെന്ന് നുണ പ്രചരിപ്പിക്കുന്നത്. റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാജി എന്‍ കരുണിനെ നേരിട്ട് കണ്ടിരുന്നു. അപ്പോള്‍ വളരെ ധാര്‍ഷ്ട്യ സ്വഭാവത്തിലാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കാലു പിടിക്കാത്തതുകൊണ്ടാകണം എന്റെ സിനിമ മറികടന്ന് 'നിഷിധോ' റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചത്.'- മിനി പറഞ്ഞു. 

നിഷിധോ' പല ഫെസ്റ്റിവലുകളിലും പോയ ചിത്രമാണെന്നും അങ്ങനെയൊരു സ്വീകാര്യത കെഎസ്എഫ്ഡിസിയുടെ പ്രോജക്ടിന് ലഭിക്കാന്‍ വേണ്ടിയാണ് അത് ആദ്യം റിലീസ് ചെയ്യുന്നത് എന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞതായും മിനി പറയുന്നു.

ഒന്നരയാഴ്ച കൊണ്ട് സിനിമ ചെയ്തില്ലെങ്കില്‍ ഫണ്ട് ലാപ്‌സ് ആയി പോകുമെന്ന് പറഞ്ഞതുകൊണ്ട് കോവിഡിന്റെ സമയത്ത് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ചിത്രം തീര്‍ത്തത്. എന്നിട്ട് അംഗീകാരം ലഭിക്കാതെ പോകുമ്പോള്‍ സങ്കടമുണ്ടെന്നും മിനി പറയുന്നു.

director against shaji n karun

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES