Latest News

ഇനി ആരും കൈക്കൂലി ആവശ്യപ്പെടില്ല; സര്‍ട്ടിഫിക്കറ്റിനായി ഒരു നിര്‍മാതാവും കൈക്കൂലി ആവശ്യപ്പെടില്ല; സംവിധായകന്‍ രഞ്ജിത്തിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മൃഗക്ഷേമ വകുപ്പ്

Malayalilife
ഇനി ആരും കൈക്കൂലി ആവശ്യപ്പെടില്ല; സര്‍ട്ടിഫിക്കറ്റിനായി ഒരു നിര്‍മാതാവും കൈക്കൂലി ആവശ്യപ്പെടില്ല; സംവിധായകന്‍ രഞ്ജിത്തിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മൃഗക്ഷേമ വകുപ്പ്

സിനിമയില്‍ മൃഗങ്ങളെ ഉപയോഗിക്കണമെങ്കില്‍ ലക്ഷങ്ങള്‍ മൃഗക്ഷേമ വകുപ്പിന് കൈക്കൂലി നല്‍കണമെന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പ്രസ്തവനയില്‍ മറുപടിയുമായി മൃഗക്ഷേമ വകുപ്പ്.  മൃഗങ്ങളെ സിനിമയില്‍ ചിത്രീകരിക്കുന്നതിന്റെ നിരാക്ഷേപപത്രം(എന്‍.ഒ.സി) കിട്ടാന്‍ ഇനി കൈക്കൂലി നല്‍കേണ്ടി വരില്ലെന്നാണ് മൃഗ ക്ഷേമവകുപ്പ് സംവിധായകന് ഉറപ്പ് നല്‍കിയിരിക്കുന്നത്. 

മൃഗങ്ങളെ ഉപയോഗിച്ചുള്ള രംഗങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ മൃഗക്ഷേമ വകുപ്പിന് സര്‍ട്ടിഫിക്കറ്റിനായി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കണമെന്നാണ് സംവിധായകന്‍ ര്ഞ്ജിത്ത് പൊതുവേദിയില്‍ ആരോപിച്ചത്.സിനിമയില്‍ മൃഗങ്ങളെ ഉപയോഗിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിച്ചാല്‍ ചിത്രീകരണത്തിനിടെ അവയ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഫരീദാബാദിലെ മൃഗക്ഷേമ ബോര്‍ഡ് എന്‍.ഒ.സി നല്‍കിയാലെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കൂ. 

എന്നാല്‍ സാക്ഷ്യപത്രം നല്‍കിയാലും 5 ലക്ഷം രൂപയ്ക്ക് മുകളില്‍ ബോര്‍ഡില്‍ ചിലര്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന് രഞ്ജിത്ത് പൊതുവേദിയില്‍ പറഞ്ഞു.ഇതിനെ തുടര്‍ന്നാണ് മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാന്റെ സെക്രട്ടറി ഡോ.നീലം, രഞ്ജിത്തിനെ ഫോണില്‍ വിളിച്ചത്.

director renjith animal-husbandry dept

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES