ഇന്ത്യന്‍ സിനിമാ ലോകമാകെ വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും വിവാഹം ആഘോഷമാക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊ ടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പ്രണയത്തിലായ ശേഷം നയനും വിഘ്‌നേശും ലിവിങ് ടുഗെതര്‍ റിലേഷനിലാവുന്നതോടൊപ്പം തന്നെ താരജീവിതം എന്നും ആഘോഷമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇനി നയന്‍താര എന്ന് അമ്മയാവും എന്ന ചോദ്യമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ വിഘ്‌നേശ് ശിവന്‍ അതിനുള്ള മറുപടിയുമായി എത്തിയിരിയ്ക്കുകയാണ്.
ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുന്നത് ഷൂട്ടിങ്ങിനിടയിൽ വരുന്ന വെക്കേഷനിലെല്ലാം നയന്‍താരയുടെയും വിഘ്‌നേശിന്റെയും ഹോബിയാണ്. കുടുംബത്തോടെ ദുബായിലേക്ക് അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി പോയിരിയ്ക്കുകയാണ് വിഘ്‌നേശ്. എന്നാൽ ഇതിനോടകം തന്നെ അവിടെ നിന്നുള്ള ഫോട്ടോകളും ആഘോഷത്തിന്റെ വീഡിയോകളും എല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ വിഘ്‌നേശ് പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് ശ്രദ്ധ നേടുന്നത്. നയന്‍താര ഉടന്‍ അമ്മയാ വും എന്ന സൂചന വിഘ്‌നേശ് നൽകിയിരിക്കുന്നത്. ഇക്കാര്യം പറഞ്ഞി രിക്കുന്നത് മൂന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള നയന്‍താരയുടെയും വിഘ്‌നേശിന്റെയും ഫോട്ടോയ്‌ക്കൊപ്പമാണ്. ‘കുട്ടികളുടെ സമയം, ഭാവിയിലേക്കുള്ള പരിശീലനം’ എന്നാണ് ഫോട്ടോ യ്ക്ക് ക്യാപ്ഷനായി വിഘ്നേഷ് നൽകിയിട്ടുള്ളത്.
ഇതോടെ നയന്‍താരയുടെ ഫാന്‍സ് വിഘ്‌നേശ് ശിവന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അധികം കാത്തിരിയ്ക്കാന്‍ സാധ്യതയില്ല, ഉടനെ കുട്ടികളൊക്കെയുള്ള കുടുംബമാണ് വിഘ്‌നേശിന്റെയും നയന്‍താരയുടെയും പ്ലാന്‍ എന്നൊക്കെയാണ് ആരാധകര്‍ പറഞ്ഞിരിക്കുന്നത്.