നടി ദുര്‍ഗ്ഗാ കൃഷ്ണ അമ്മയായി. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് അമ്മയായ വിവരം താരം പങ്കുവെച്ചത്. പെണ്‍കുട്ടിയാണ് ദുര്‍ഗാ കൃഷ്ണയ്ക്ക് ജനിച്ചിരിക്കുന്നത്. It's a girl എന്നാണ് സോഷ്യല്‍ മീഡിയയില്‍ സ്റ്റോറിയായി പങ്കിട്ടിരിക്കുന്നത്. ഇന്നലെയാണ് ഡെലിവറിക്ക് വേണ്ടി ദുര്‍ഗാ കൃഷ്ണയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെയാണ് നടിയെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ദുര്‍ഗയ്ക്ക് സഹോദര തുല്യനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് പുതുതായി മാതാപിതാക്കളായ മിസ്റ്റര്‍ ആന്റ് മിസ്സിസ്സ് അര്‍ജുന്‍ രവീന്ദ്രന് ആശംസകള്‍ എന്നാണ് കുറിച്ചത്. ഒപ്പം ലേബര്‍ റൂമിന് പിന്നില്‍ ഉള്ളിലെ ചങ്കിടിപ്പ് പുറത്തു കാട്ടാതെ ചിരിച്ചു നിന്ന അര്‍ജ്ജുനേയും ഒടുവില്‍ കുഞ്ഞിനെ കയ്യിലേക്ക് ഏറ്റുവാങ്ങി നെഞ്ചോടു ചേര്‍ത്തതിന്റെയും എല്ലാം ചിത്രങ്ങളും വികാസ് ഷെയര്‍ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളും അറിയിക്കുന്നത്.
നാലു മാസം മുമ്പാണ് നടി ദുര്‍ഗ കൃഷ്ണ താനൊരു അമ്മയാകുവാന്‍ പോവുകയാണെന്ന വിശേഷം അറിയിച്ചത്. ഗര്‍ഭകാലത്തിന്റെ അഞ്ചുമാസത്തോളം പിന്നിട്ട ശേഷമാണ് ആ വിശേഷങ്ങളുമായി നടിയെത്തിയത്. തുടര്‍ന്ന് വളക്കാപ്പ് ആഘോഷത്തിന്റെയും ഗര്‍ഭകാലത്തിന്റെ ഓരോ മാസത്തിലേയും ആഘോഷങ്ങളുമെല്ലാം മുടങ്ങാതെ ആരാധകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, നടിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിന്നെ വൈകാതെ കാണാം എന്നു കുറിച്ചുകൊണ്ട് കയ്യിലിട്ടിരിക്കുന്ന രജിസ്‌ട്രേഷന്‍ ബാന്റിന്റെയും ഇഞ്ചക്ഷന്റെയും എല്ലാം ചിത്രങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. ശേഷം മണിക്കൂറുകള്‍ക്ക് മുമ്പ് ദുര്‍ഗ അറിയിച്ചത് മറ്റൊരു വിശേഷം കൂടിയാണ്.
തന്റെ പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതാണ് ദുര്‍ഗയുടെ ഏറ്റവും പുതിയ പോസ്റ്റ്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദുര്‍ഗ അറിയിച്ചത് ഇങ്ങനെയാണ്: ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ പോകുന്ന മനുഷ്യന് ജന്മദിനാശംസകള്‍.
ഈ വര്‍ഷം, നിങ്ങളുടെ ജന്മദിനം വളരെ പ്രത്യേകതയുള്ളതാണ്, കാരണം നിങ്ങള്‍ ജനിച്ച ദിവസം മാത്രമല്ല... ഞങ്ങളുടെ കുഞ്ഞ് നിങ്ങളെ കാണാന്‍ തീരുമാനിച്ച ദിവസമാണിത്. നിങ്ങളുടെ സ്വന്തം ജന്മദിനത്തില്‍ നിങ്ങള്‍ക്ക് ഒരു അച്ഛനാകാന്‍ കഴിയുമെന്ന ചിന്ത എന്റെ ഹൃദയത്തെ വളരെയധികം സ്‌നേഹവും നന്ദിയും കൊണ്ട് നിറയ്ക്കുന്നു. ഈ യാത്രയിലെ ഓരോ ഹൃദയമിടിപ്പിലും, ഓരോ അടിയിലും, ഓരോ നിമിഷത്തിലും നിങ്ങള്‍ എന്റെ ശക്തിയായിരുന്നു. ഞങ്ങളുടെ കുഞ്ഞിനെ നിങ്ങളുടെ കൈകളില്‍ പിടിച്ച് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ് - ജീവിതം നമുക്ക് രണ്ടുപേര്‍ക്കും നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം. ജന്മദിനാശംസകള്‍, മൈ ലൗ എന്നാണ് ദുര്‍ഗ കുറിച്ചത്.
നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2021 ഏപ്രിലിലാണ് നിര്‍മ്മാതാവും ബിസിനസുകാരനുമായ അര്‍ജുനെ ദുര്‍ഗ വിവാഹം കഴിച്ചത്. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട്. നാലു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷം ദുര്‍ഗയും അര്‍ജുനും പങ്കുവച്ചത്. അപ്പോഴും ഭഗവതിയെ കണ്ട് തൊഴുതതിനു ശേഷമാണ് ആ വിശേഷവും ആരാധകരുമായി ഇരുവരും പങ്കുവച്ചത്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കിംഗ് ഫിഷ്, വൃത്തം, കുടുക്ക്, ഉടല്‍ തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. 21 ഹവര്‍സ് എന്ന കന്നഡ സിനിമയിലും ദുര്‍ഗ അഭിനയിച്ചിട്ടുണ്ട്. എംടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായും ദുര്‍ഗ എത്തിയിരുന്നു.