Latest News

കാര്‍ അപകടത്തില്‍ പ്രശസ്ത കന്നഡ ടെലിവിഷന്‍ നടി ശോഭ എംവി അന്തരിച്ചു; മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കന്നഡ മിനിസ്‌ക്രീന്‍ താരങ്ങള്‍

Malayalilife
കാര്‍ അപകടത്തില്‍ പ്രശസ്ത കന്നഡ ടെലിവിഷന്‍ നടി ശോഭ എംവി  അന്തരിച്ചു; മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കന്നഡ മിനിസ്‌ക്രീന്‍ താരങ്ങള്‍


പ്രശസ്ത കന്നഡ ടെലിവിഷന്‍ നടി ശോഭ എംവി  അന്തരിച്ചു.ബുധനാഴ്ച്ച ചിത്രദുര്‍ഗയുടെ പ്രാന്തപ്രദേശത്തുള്ള കുഞ്ചിഗനാലു ഗ്രാമത്തിലെ ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തിലാണ്  നടി മരിച്ചത്. താരം സഞ്ചരിച്ചിരുന്ന ഇന്നോവാ കാര്‍ ഒരു ട്രക്കുമായി കൂടിഇടിക്കുകയായിരുന്നു.നടി ഉള്‍പ്പടെ അഞ്ചുപേരാണ് കറില്‍ ഉണ്ടായിരുന്നത്.അപകടത്തില്‍ പെട്ടവരെ ചിത്രദുര്‍ഗ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ബാംഗ്ലൂരിലെ രാജരാജേശ്വരി നഗറില്‍ നിന്ന് ബാഗല്‍കോട്ട് ജില്ലയിലെ ബദാമി ബനശങ്കരി ക്ഷേത്രത്തിലേക്ക് പോകവെയാണ് അപകടം സംഭവിച്ചത്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമായി ചിത്രദുര്‍ഗ പോലീസ്  പറയുന്നത്.

മിനിസ്‌ക്രീനിലെ കഥാപാത്രത്തിലൂടെലക്ഷക്കണക്കിന് ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ശോഭ.കന്നടയില്‍ സംപ്രേഷണം ചെയ്യുന്ന മഗാലു ജനകി എന്ന സീരിയലില്‍  മംഗലക്ക എന്ന  വേഷം അവതരിപ്പിച്ചുവരുകയായിരുന്നു നടി. ശോഭയുടെ നിര്യാണത്തില്‍ മഗാലു ജാനകിയുടെ മുഴുവന്‍ സംഘവും അനുശോചനം രേഖപ്പെടുത്തി.

famous kannada serial actress shoba mv died in car accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES