ചെന്നൈയില്‍നിന്ന് മുംബൈയില്‍ തിരിച്ചെത്തിയപ്പോള്‍ ആരോഗ്യനില മോശമായി; ഭക്ഷ്യവിഷബാധ ഏറ്റ് ജാന്‍വി കപൂര്‍ ആശുപത്രിയില്‍

Malayalilife
ചെന്നൈയില്‍നിന്ന് മുംബൈയില്‍ തിരിച്ചെത്തിയപ്പോള്‍ ആരോഗ്യനില മോശമായി; ഭക്ഷ്യവിഷബാധ ഏറ്റ് ജാന്‍വി കപൂര്‍ ആശുപത്രിയില്‍

ബോളിവുഡ് നടി ജാന്‍വി കപൂറിനെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. 

താരത്തിന്റെ പിതാവ് ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 
നിലവില്‍ ജാന്‍വിയുടെ അവസ്ഥ ഭേദപ്പെട്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശിയ മാധ്യമത്തോട് പ്രതികരിച്ചു.

ചെന്നൈയില്‍നിന്ന് മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷം ആരോഗ്യനില മോശമാവുകയായിരുന്നു. ചൊവ്വാഴ്ചയാണ് ജാന്‍വി ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയത്. അടുത്ത ദിവസം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഫല്‍ജ ആണ് താരത്തിന്റെ പുതിയ ചിത്രം. ഇന്ത്യന്‍ ഫോറില്‍ സര്‍വീസിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി കമ്മിഷണറായ സുഹാന ഭാട്ടിയയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുക. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹിയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

janhvi kapoor hospitalised

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES