Latest News

മണിയന്‍പിള്ള രാജുവിന്റെ ഹോട്ടലിലെ തീന്‍മേശകളില്‍ ഭക്ഷണമെത്തിക്കുന്നത് ആരാണെന്ന് അറിയുമോ; ഇവിടത്തെ താരം ഭക്ഷണമല്ല റോബോട്ടുകളാണ്..

Malayalilife
 മണിയന്‍പിള്ള രാജുവിന്റെ ഹോട്ടലിലെ തീന്‍മേശകളില്‍ ഭക്ഷണമെത്തിക്കുന്നത് ആരാണെന്ന് അറിയുമോ; ഇവിടത്തെ താരം ഭക്ഷണമല്ല റോബോട്ടുകളാണ്..

സിനിമയില്‍ സജീവമായ പല അഭിനേതാക്കളും മറ്റ് മേഖലകളില്‍കൂടി പരീക്ഷണം നടത്താറുണ്ട്. അഭിനയത്തില്‍ മാത്രമല്ല ബിസിനസ്സിലും ഫാഷന്‍ രംഗത്തുമൊക്കെ തിളങ്ങി നില്‍ക്കുന്നവരാണ് പല അഭിനേതാക്കളും. അത്തരത്തില്‍ ഈ അടുത്താണ് പുതിയ സംരംഭവുമായി മണിയന്‍പിള്ള രാജു എത്തിയത്. കണ്ണൂരില്‍ ബീ അറ്റ് കിവിസോയ എന്ന റസ്റ്റോറന്റിനാണ് അദ്ദഹം തുടക്കം കുറിച്ചിരിക്കുന്ന്.

കണ്ണൂരിലെ ബീ അറ്റ് കിവിസോയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്യുന്നത്. രുചികരമായ ഭക്ഷണം മാത്രമല്ല ഇവിടത്തെ പ്രത്യേകത. നല്ല ഭക്ഷണത്തിന് പുറമേ റോബട്ടുകളാണ് തീന്‍മേശകളില്‍ ഭക്ഷണമെത്തിക്കുന്നത് എന്നതാണ് ഈ റസ്റ്റോറന്റിന്റെ പ്രത്യേകത. ഫേസ്ബുക്കിലൂടെ താരം തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. കണ്ണൂരിന്റെ ഭക്ഷണപ്രേമം കണക്കിലെടുത്ത് തന്നെയാണ് സംരംഭത്തിന് കണ്ണൂരില്‍ തുടക്കമിട്ടതെന്നും താരം പറഞ്ഞിരുന്നു.

അലീന, ഹെലന്‍, ജെയിന്‍ എന്നീ മൂന്ന് റോബോട്ട് സുന്ദരിമാരാണ് ഇവിടെ അതിഥികളെ സ്വീകരിക്കാനായി കാത്തുനില്‍ക്കുന്നത്. അഞ്ചടി ഉയരമുള്ള ഈ റോബട്ടുകളാണ് തീന്‍മേശകളില്‍ ഭക്ഷണമെത്തിക്കുന്നത്. മാത്രല്ല ഭക്ഷണവുമായി പോകുന്നതിനിടെ വഴിയില്‍ തടസ്സങ്ങളുണ്ടായാല്‍ അത് മാറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും റോബോട്ടുകള്‍ പുറപ്പെടുവിക്കുമെന്നും മണിയന്‍പിള്ള രാജു പറയുന്നു. ഭക്ഷണമെത്തിക്കുന്നതിനുള്ള മൂന്ന് റോബോട്ടുകള്‍ക്ക് പുറമേ നാലടി മാത്രം ഉയരമുള്ള മൂന്ന് കുഞ്ഞന്‍ റോബട്ടുകള്‍ കൂടിയുണ്ട് ഈ ഹോട്ടലില്‍. കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനായാണ് ഈ മൂന്ന് കുഞ്ഞന്‍ റോബോട്ടുകളെ ഹോട്ടലിലെ വിവിധയിടങ്ങളില്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്. എന്തായാലും ആദ്യമായി റോബോട്ട് വെയ്റ്റര്‍മാരെ കേരളത്തിന് പരിചയപ്പെടുത്തിയെന്ന പേര് ഹോട്ടലിന് ഉണ്ടാകും. റോബോട്ട് പരീക്ഷണം വിജയിക്കുന്നതോടെ സംരംഭം വ്യാപിപ്പിക്കുമെന്നും താരം പറഞ്ഞു.

അതേസമയം മണിയന്‍പിള്ള രാജുവിന്റെ സിനിമാസെറ്റിലാണ് ഏറ്റവും നല്ല ഭക്ഷണം കിട്ടുന്നതെന്ന കാര്യം മലയാള സിനിമയിലെ പരസ്യമായ ഒരു രഹസ്യമാണ്. ഭക്ഷണത്തോട് അദ്ദേഹത്തിന് അത്രയും പാഷനാണ് ഉള്ളത്. നല്ല ഭക്ഷണം എവിടെ കിട്ടുമെന്ന് കണ്ടെത്താനും അത് മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുന്നതിനും അദ്ദേഹത്തിന് പ്രത്യേക മിടുക്കാണ്. 
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ താന്‍ മുന്‍പ് കണ്ടിട്ടില്ലെന്നും താരം പറഞ്ഞു.


 

Read more topics: # maniyanpilla raju,# new hotel
maniyan pilla raju's new hotel getting more attention

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES