പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷനെത്തിയ നടി നിവേദ തോമസിന്റെ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍; പുതിയ ചിത്രത്തില്‍ നടിയെത്തുക രണ്ട് കുട്ടികളുടെ അമ്മയായി; തടി കൂടിയ നടിയുടെ പുതിക്ക് ലുക്കിന് താഴെ ബോഡി ഷെയ്മിങ് കമന്റുകള്‍

Malayalilife
പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷനെത്തിയ നടി നിവേദ തോമസിന്റെ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍; പുതിയ ചിത്രത്തില്‍ നടിയെത്തുക രണ്ട് കുട്ടികളുടെ അമ്മയായി; തടി കൂടിയ നടിയുടെ പുതിക്ക് ലുക്കിന് താഴെ ബോഡി ഷെയ്മിങ് കമന്റുകള്‍

മലയാളത്തില്‍ ബാലതാരമായെത്തി തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയയായ നടിയാണ് നിവേദ തോമസ്. '35 ചിന്നകഥ കാടു' എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് താരം.  കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച 'എന്താടാ സജി' എന്ന ചിത്രമാണ് നിവേദയുടെ ഏറ്റവും ഒടുവില്‍ റിലീസ് ആയ മലയാള ചിത്രം..

എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ ലുക്കിനെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുഴുവന്‍. ഏറ്റവും പുതിയ തെലുങ്കു ചിത്രം '35 ചിന്നകഥ കാടു' എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കെത്തിയ താരത്തിന്റെ ലുക്ക് ഞൊടിയിട കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. 

സാരിയില്‍ അതീവസുന്ദരിയായാണ് നിവേദ ആരാധകര്‍ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, താരം തടി വച്ചല്ലോ എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ചിലരുടെ സംശയവും കമന്റും. ഫേക്ക് ഐഡിയില്‍ വന്ന് ബോഡി ഷെയ്മിങ്ങ് ചെയ്യാനും ചിലര്‍ മുതിര്‍ന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാകും താരം തടി വച്ചതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

തടി വച്ചാലും ഇല്ലെങ്കിലും താരത്തിന്റെ പുഞ്ചിരിയുടെ ഭംഗി അതുപോലെ തന്നെയുണ്ടെന്നാണ് ആരാധകരുടെ പക്ഷം. നിവേദ ശ്രദ്ധേയ വേഷത്തിലെത്തുന്ന '35 ചിന്നകഥ കാടുവില്‍' വിശ്വദേവ രചകോണ്ടയാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ രണ്ടു കുട്ടികളുടെ അമ്മയുടെ വേഷത്തിലാണ് നിവേദ തോമസ് എത്തുന്നത്. ഗൗതമി, ഭാഗ്യരാജ്, കൃഷ്ണ തേജ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ അഭിനയപ്രധാന്യമുള്ള വേഷമാണ് നിവേദ കൈകാര്യം ചെയ്യുന്നത്

വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് മലയാളത്തില്‍ അരങ്ങേറുന്നത്. അതിനു മുന്‍പു തന്നെ സീരിയലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് തമിഴ്, തെലുങ്കു ചിത്രങ്ങളിലേക്ക് ചുവടു മാറ്റിയ നിവേദ, ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും അഭിനയിച്ചു.

Read more topics: # നിവേദ തോമസ്
nivetha thomas new look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES