മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരക ആരെന്ന ചോദ്യത്തിന് ഉത്തരം പേളി മാണി എന്നാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പേളി അവതാരകയായി മലയാളികളുടെ മനസില്‍ ഇടം നേടിയത്. ബിഗ്‌ബോസിലെത്തി ശ്രീനിഷിനെ വിവാഹം കഴിച്ച താരം ഇപ്പോള്‍ ശ്രീനിയൊടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയും ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുമുണ്ട്.
എന്നാൽ ഇപ്പോൾ ഇരുവരും ചേർന്ന് മൂന്നാം വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. 2019ല്‍ ഹിന്ദു-ക്രിസ്ത്യന്‍ ആചാരവിധി പ്രകാരം ആയിരുന്നു വിവാഹം. മകള്‍ ജനിച്ചതിന് ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ വിവാഹവാര്‍ഷികമാണ്. ഒരു പുതിയ സ്ഥലത്താണ് ഇക്കുറി ഇരുവരും ചേർന്ന് തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കൂടി ഇവരുടെ യാത്രയുടെ യാത്ര ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിനോടൊപ്പം ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പും പേളി പങ്കുവെച്ചിട്ടുണ്ട്.
ഞങ്ങള്‍ക്ക് മൂന്നാം വിവാഹ വാര്‍ഷിക ആശംസകള്‍ ! 3 വര്‍ഷത്തെ സ്നേഹവും സന്തോഷവും പഠനവും ബഹുമാനവും ഒത്തുചേരലുകളുമൊക്കെയായി ഞങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വര്‍ഷം ഞങ്ങള്‍ രണ്ടുപേര്‍ക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്! നില എന്നത്തേക്കാളും ഞങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഘടകമായതിനാല്‍, ഞങ്ങളോടൊപ്പം വന്ന് പാര്‍ട്ടി നടത്താനും നില തീരുമാനിച്ചു. എപ്പോഴും ഞങ്ങളുടെ കൂടെ ഞങ്ങളെ അനുഗ്രഹിച്ച് നിങ്ങള്‍ കൂടെയുണ്ട്. ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു ? സ്‌നേഹപൂര്‍വം, പേളി ശ്രീനിഷ്.