Latest News

കാക്കി നിറമുള്ള ഷോർട്‌സും കറുത്ത ടോപ്പുമണിഞ്ഞ് സുന്ദരിയായി പ്രിയങ്ക; നിക്കിന്റെ ന്യൂയോർക്കിലെ വസതിയിൽ നിന്നും പുറത്തേക്ക് വരുന്ന നടിയുടെ ചിത്രങ്ങൾ വൈറൽ; നടി ആർഎസ്എസിൽ ചേർന്നുവെന്ന് ട്രോളർമാർ; വസ്ത്രത്തിന്റെ പേരിൽ നടി വീണ്ടും ചർച്ചയാകുമ്പോൾ

Malayalilife
കാക്കി നിറമുള്ള ഷോർട്‌സും കറുത്ത ടോപ്പുമണിഞ്ഞ് സുന്ദരിയായി പ്രിയങ്ക; നിക്കിന്റെ ന്യൂയോർക്കിലെ വസതിയിൽ നിന്നും പുറത്തേക്ക് വരുന്ന നടിയുടെ ചിത്രങ്ങൾ വൈറൽ; നടി ആർഎസ്എസിൽ ചേർന്നുവെന്ന് ട്രോളർമാർ; വസ്ത്രത്തിന്റെ പേരിൽ നടി വീണ്ടും ചർച്ചയാകുമ്പോൾ

ഫാഷനിൽ വ്യത്യസ്ത പരീക്ഷിക്കാറുള്ള താരമാണ് നടി പ്രിയങ്കാ ചോപ്ര. പലപ്പോഴും പരീക്ഷണങ്ങൾ ട്രോളർമാർക്ക് ആഘോഷവുമാണ്. ഇപ്പോളിതാ പ്രിയങ്കയുടെ പുതിയ വസ്ത്രവും സോഷ്യൽമീഡിയയുടെ ചർച്ചയാവുകയാണ്.പ്രിയങ്ക ചോപ്രയുടെ പുതിയ കാക്കി നിക്കറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ 'ട്രെൻഡി'ങ്.

കാക്കി ഷോർട്സും കറുത്ത ടോപ്പും ബ്ലേസറും ബൂട്സുമണിഞ്ഞ് ന്യൂയോർക്കിൽ ഭർത്താവ് നിക് ജോനാസിന്റെ വസതിയിൽ നിന്നും പുറത്തു വരുന്ന പ്രിയങ്കയുടെ ചിത്രമാണ് വൈറലാകുന്നത്. തന്റെ ഭർത്താവായ നിക്ക് ജോനാസിനൊപ്പം കാക്കി ഷോർട്്‌സ് ധരിച്ച് അപ്പാർട്‌മെന്റിന് പുറത്തിറങ്ങിയ പ്രിയങ്കയുടെ ചിത്രങ്ങൾ ഏതാനും ഹോളിവുഡ് പാപ്പരാസികളാണ് പകർത്തിയത്.

പ്രിയങ്കയുടെ നിക്കറിനെ ആർ.എസ്.എസ് സംഘടനയുടെ ഔദ്യോഗിക വേഷവുമായി ഉപമിക്കുകയാണ് സോഷ്യൽ മീഡിയ. 'പ്രിയങ്കയെന്താ ആർ.എസ്.എസിൽ ചേർന്നോ?', 'ആർ.എസ്.എസിന്റെ അന്താരാഷ്ട്ര അംബാസഡർ', 'ആർ.എസ്.എസ് യോഗത്തിന് ശേഷം ഇറങ്ങിവരുന്ന പ്രിയങ്ക' എന്നിങ്ങനെയാണ് ട്വിറ്ററിൽ ഷെയറുകൾ കുന്നുകൂടുന്നത്.

എന്നാൽ പ്രിയങ്കയെ കളിയാക്കുന്നവരെ വിമർശിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കാൽമുട്ടിനേറ്റ പരിക്ക് കാരണമാണ് പ്രിയങ്ക നിക്കർ ധരിച്ചിരിക്കുന്നതെന്നാണ് ചിലർ പറയുന്നത്. പ്രിയങ്കയുടെ കാൽമുട്ടിൽ 'ബ്രേസസും' കാണാം. ഇതാണ് ഇവർ ഇങ്ങനെ ഒരു നിഗമനത്തിൽ ഏതാൻ കാരണം.

ഇതിനു മുൻപും ധരിച്ച വസ്ത്രത്തിന്റെ പേരിൽ പ്രിയങ്ക ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബർലിനിൽ സന്ദർശിച്ചപ്പോൾ മിനി സ്‌കർട്ട് ഫ്രോക്ക് ധരിച്ച് കാലിന്മേൽ കാൽ കയറ്റിവച്ചിരുന്ന പ്രിയങ്ക ചോപ്ര ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

Read more topics: # priyanka chopra wearing shorts
priyanka chopra wearing shorts

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES