മലയാളികളുടെ പ്രിയ നടി റോമയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബായിലെ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് നടി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. അതേസമയം ദുബായില്‍ സ്ഥിരം താമസമാക്കാനാണ് റോമയുടെ തീരുമാനം. നടി ബെംഗളൂരുവിലാണ് സ്ഥിര താമസം.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടീ-നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.
ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി പ്രമുഖ ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇസിഎച്ഛ് മുഖേനയായിരുന്നു. 'നോട്ട്ബുക്' , 'ലോലിപോപ്പ്' ,'ചോക്ലേറ്റ്' , 'ജൂലൈ' , 'മിന്നാമിന്നിക്കൂട്ടം' എന്നിവയിലുള്‍പ്പെടെ ഇരുപ്പത്തിയഞ്ചില്‍പരം സിനിമകള്‍ അഭിനയിട്ടുള്ള റോമ മലയാളത്തില്‍ ഒരിടവേളക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് .