നീണ്ട പ്രണയത്തിനൊടുവിൽ 2002 ലായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. വിവാഹശേഷം കുടുംബിനിയുടെ റോളിലാണ് സംയുക്തയെങ്കിലും മലയാള സിനിമാ പ്രേക്ഷകർക്ക് ഇപ്പോഴും പ്രിയങ്കരരായ ദമ്പതികളാണ് സംയുക്തയും ബിജുമേനോനനും. അടുത്തിടെ മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിൽ ഇരുവരുടെയും പ്രണയത്തെക്കുറിച്ച് ബിജു മേനോനും സംയുക്ത വർമ്മയും മനസ് തുറന്നു.
സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല ഞങ്ങളുടെ പ്രണയമെന്നാണ് ഒരേ സ്വരത്തിൽ ബിജു മേനോനും സംയുക്ത വർമ്മയും പറയുന്നത്. മെച്വേർഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസമെന്നാണ് സംയുക്തയുടെ അഭിപ്രായം. തങ്ങൾ പ്രണയത്തിലിരുന്ന കാലത്ത് അഞ്ച് മിനുറ്റിൽ കൂടുതൽ ഫോണിൽ സംസാരിച്ചിട്ടില്ലെന്നാണ് താരദമ്പതികൾ വ്യക്തമാക്കുന്നത്. എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും അവർക്ക് അറിയില്ലെന്നും ഇരുവരും പറയുന്നു.
എന്നാൽ ഒന്ന് മാത്രം അറിയാമെന്നും ഇരുവരും പ്രണയത്തിലാണെന്ന് മറ്റുള്ളവർ പറഞ്ഞപ്പോൾ താരങ്ങൾ അതേ കുറിച്ച് ആലോചിട്ട് പോലുമില്ലായിരുന്നു. ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് വർഷങ്ങൾ ഒരുപാട് ആയെങ്കിലും ഇപ്പോഴും ബിജു മേനോന് സംയുക്ത കത്തെഴുതാറുണ്ട്. ദൂരയാത്ര പോവുമ്പോൾ പറയാനുള്ളതെല്ലാം എഴുതി മിസ് യൂ എന്ന് കുറിക്കും. എന്നിട്ട് അത് ബിജുവിന്റെ ബാഗിൽ വെക്കും. അങ്ങനെയും ചില പ്രണയങ്ങൾ ഉണ്ടല്ലോ എന്നാണ് സംയുക്ത വർമ്മയുടെ പക്ഷം.
ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ വെള്ളിത്തിരയിലെത്തുന്നത്. കേവലം നാല് വർഷങ്ങൾക്കുള്ളിൽ പതിനെട്ടോളം ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയുക്തയ്ക്ക് ലഭിച്ചിരുന്നു. തൊട്ട് അടുത്ത വർഷം മധുരനൊമ്പരകാറ്റ്, മഴ, സ്വയംവര പന്തൽ എന്നീ സിനിമകളിലെ പ്രകടനം വിലയിരുത്തി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയ്കുതയെ തേടി വീണ്ടുമെത്തി. ഇതിൽ രണ്ട് ചിത്രങ്ങളിലും നായകൻ ബിജു മേനോനായിരുന്നു.മേഘമൽഹാർ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങൾ ഒന്നിക്കേണ്ടവരാണെന്ന സത്യം ബിജുവും സംയുക്തയും തിരിച്ചറിയുന്നത്.
