ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവയ്ക്കാന്‍ സണ്ണി ലിയോണ്‍ തിരുവനന്തപുരത്തേക്ക്; അന്താരാഷ്ട്ര മോഡലുകളടക്കം അണിനിരക്കുന്ന ഷോയുടെ ഗ്രാന്റ് ഫിനാലെയില്‍ നടി പങ്കെടുക്കും

Malayalilife
ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവയ്ക്കാന്‍ സണ്ണി ലിയോണ്‍ തിരുവനന്തപുരത്തേക്ക്; അന്താരാഷ്ട്ര മോഡലുകളടക്കം അണിനിരക്കുന്ന ഷോയുടെ ഗ്രാന്റ് ഫിനാലെയില്‍ നടി പങ്കെടുക്കും

പ്രമുഖ മോഡലും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ തലസ്ഥാന ന?ഗരിയില്‍ എത്തുന്നു. അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്നുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവെയ്ക്കാനായാണ് താരം എത്തുന്നത്. 

ഈ മാസം ഇരുപത്തിയേഴ് മുതല്‍ ഇരുപത്തിയൊന്‍പത് വരെനിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആണ് ഫാഷന്‍ ഫെസ്റ്റ് നടക്കുന്നത്.ഇന്ത്യന്‍ മോഡലുകളും അന്താരാഷ്ട്ര മോഡലുകളും റാംപില്‍ ചുവടുവയ്ക്കും. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്. ഇരുപത്തിയൊന്‍പതിന് വൈകിട്ട് മൂന്നിന് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുക.

ജൂണ്‍ 27-ന് രാവിലെ 10.30-നാണ് കനകക്കുന്നില്‍ ഡ്രീം ഫാഷന്‍ ഫെസ്റ്റിന് പതാക ഉയരുന്നത്. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. അതിനുശേഷം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫാഷന്‍ ഷോയും ലിറ്റില്‍ ചാംപ് എന്ന പേരില്‍ അഞ്ചുമുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ അണിനിരക്കുന്ന റാംപ് വാക്കിങ് മല്‍സരവും നടക്കും. രാത്രി അന്താരാഷ്ട്ര ബാന്റുകളുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന സണ്ണി ലിയോണ്‍, ഫാഷന്‍ ഷോയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കും. ഇരുപത്തിയേഴിന് രാവിലെ പത്തരയ്ക്ക് ഫെസ്റ്റ് ആരംഭിക്കും. വൈകിട്ട് അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുക. ഇതില്‍ രാഷ്ട്രീയ -സാമൂഹിക - സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

sunny leon at kerala again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES