ഗ്രേറ്റ് ഫാദറിനും മിഖാേയലിനും ശേഷം ഫനീഫ് അദേനി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സുരേഷ്ഗോപി നായകനാകുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ആന്റോജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഈ അടുത്തിടെ റിലീസ് ചെയ്ത പാപ്പനിലും പോലീസ് കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. എന്നാല്‍ റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് അദ്ദേഹമെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ വീണ്ടും പോലീസ് യൂണിഫോമില്‍ സുരേഷ് ഗോപിയെത്തുന്ന ഒരു മാസ്സ് ആക്ഷന്‍ ചിത്രമാണ് വരാനിരിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി തന്നെ നായകനായ ഷാജി പാടൂര്‍ ചിത്രം അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. സൂപ്പര്‍ഹിറ്റായ ആ ചിത്രത്തിന് ശേഷം പിന്നെ ഹനീഫ് അദനിയെ കണ്ടത് സംവിധായകന്റെ കുപ്പായത്തിലാണ്. നിവിന്‍ പോളി നായകനായ മിഖായേല്‍ എന്ന ആക്ഷന്‍ ചിത്രമാണ് അദ്ദേഹമൊരുക്കിയത്.
ആന്റോ ജോസഫ് നിര്‍മ്മിക്കാന്‍ പോകുന്ന ഹനീഫ് അദനിയുടെ പുതിയ ചിത്രം ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് എത്തുന്നത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ലിച്ചി നായികാ വേഷം ചെയ്യാന്‍ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും.
വമ്പന്‍ ബഡ്ജറ്റിലാണ് ഈ ഹനീഫ് അദനി സുരേഷ് ഗോപി ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ജിബു ജേക്കബ് ഒരുക്കിയ മേം ഹൂം മൂസയാണ് സുരേഷ് ഗോപിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. അതിലെ പ്രകടനത്തിന് അദ്ദേഹത്തിന് പ്രേക്ഷകരില്‍ നിന്ന് പ്രശംസ ലഭിച്ചിരുന്നു.