ലൂക്ക' സംവിധായകന്‍ അരുണ്‍ ബോസിന്റെ പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദനും , അപര്‍ണ ബാലമുരളിയും നായികാ നായകന്മാര്‍. മിണ്ടിയും പറഞ്ഞും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകന്‍ സലീം അഹമ്മദാണു.
ഒരിടവേളയ്ക്ക് ശേഷം ചായാഗ്രാഹകന്‍ മധു അമ്പാട്ട് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ഈ ചിത്രത്തിന്റെ രചന മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കിരണ്‍ ദാസ്.സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പ്.
ആര്‍ ജി വയനാടന്‍ ചമയവും , അനീസ് നാടോടി കലാസംവിധാനവും ഗായത്രി കിഷോര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി , ജൂഡ് ആന്റണി , മാലാ പാര്‍വ്വതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
സമീപകാലത്ത് പുരസ്‌കാരങ്ങള്‍ നേടിയവരുടെ സംഗമം കൂടിയാവുകയാണു മിണ്ടിയും പറഞ്ഞും.ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച ഉണ്ണി മുകുന്ദന്‍ , മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അപര്‍ണ ബാലമുരളി, മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ അനീസ് നാടോടി എന്നിവരാണു ഈ ചിത്രത്തില്‍ ഒരുമിക്കുന്നത്.