അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കോവളം ലീലയില്‍ ഒരുമിച്ചെത്തിയപ്രിയനായികമാരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍,വനിതാ ദിനം പ്രിയപ്പെട്ട കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കിയ ചിത്രം സോനാനായരാണ് പങ്ക് വച്ചത്.നടിമാരായ ചിപ്പി, ശ്രീലക്ഷ്മി, സോന നായര്‍, ജലജ എന്നിവരാണ് ഒന്നിച്ചത്.
കഥകളും തമാശകളും പൊട്ടിച്ചിരികളുമായി സൗഹൃദത്തിന്റെ കുറേ നല്ല നിമിഷങ്ങള്‍ പങ്കിട്ടു. എന്തായാലും ഒരുകാലത്ത് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി നിറഞ്ഞ് നിന്ന താരങ്ങള്‍ ഒറ്റ ഫ്രെമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകരും
തിരുവനന്തപുരത്ത് താമസമാക്കിയ ഈ അഭിനേത്രികള്‍ക്കിടയില്‍ നല്ലൊരു സൗഹൃദം തന്നെയുണ്ട്. ഇടയ്ക്ക് ഒത്തുചേരാനും ഈ കൂട്ടുകാരികള്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം, ആറ്റുകാല്‍ പൊങ്കാലയിടാനായി ജലജയും ചിപ്പിയും ഒന്നിച്ചെത്തിയതും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.