യോഗി ബാബു, യഷിക ആനന്ദ്, ഗോപി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന കോമഡി ഹൊറർ ചിത്രമാണ് സോംബി. ഭുവൻ നുള്ളൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ജയം രവി നായകനായ മിരുതൻ എന്ന ചിത്രത്തിന് ശേഷമാണ് സോംബികൾ പശ്ചാത്തലമാകുന്ന ഒരു ചിത്രം തമിഴിൽ പുറത്തിറങ്ങുന്നത്. നടൻ പ്രേംജിയാണ് സംഗീതം. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും