Latest News

വിയര്‍ത്ത് തളര്‍ന്നിട്ടും നൃത്തം പരിശീലിച്ച് നവ്യ നായര്‍; മേയ്ക്കപ്പ് ഇല്ലാത്ത നടിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
topbanner
വിയര്‍ത്ത് തളര്‍ന്നിട്ടും നൃത്തം  പരിശീലിച്ച് നവ്യ നായര്‍; മേയ്ക്കപ്പ് ഇല്ലാത്ത നടിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്. ജീവിതത്തില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും വീഡിയോയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം തന്നെ ആരാധകര്‍ നെഞ്ചോട് ചേര്‍ക്കാറുണ്ട്. നേരത്തെ അതീവ മേയ് വഴക്കത്തോടെ താരം സുംബാ ഡാന്‍െസ് ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. 8 വയസുള്ള ഒരു ആണ്‍കുട്ടിയുടെ അമ്മയായിട്ടും യാതൊരു ഉടവും നവ്യയുടെ ശരീരത്തിന് ഉണ്ടായിട്ടില്ല.് ഇപ്പോഴും 25 വയസ് മാത്രമാണ് നവ്യയെ കാണുന്നവര്‍ക്ക് തോന്നുക. അതേ സമയം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്തും ഫിറ്റ്‌നസ് സൂക്ഷിച്ചുമൊക്കെയാണ് നവ്യ തന്റെ ശരീരസൗന്ദര്യം നിലനിര്‍ത്തുന്നത്.

ഇപ്പോഴും താരം നൃത്തവുമായി വേദികളില്‍ സജീവമാണ്. ക്ലാസിക്കല്‍ ഡാന്‍സ് പരിശീലനത്തിന് ഇടയില്‍ പകര്‍ത്തിയ നവ്യയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മനു മാസ്റ്ററുടെ കീഴിലാണ് നവ്യ നൃത്തം പരിശീലിക്കുന്നത്. മേയ്കപ്പ് ഇടാതെയാണ് നവ്യ വീഡിയോയില്‍ ഉള്ളത്. നന്ദനത്തില്‍ അഭിനയിക്കുമ്പോഴുള്ള വണ്ണം മാത്രമാണ് താരത്തിന് ഈ വീഡിയോയിലുമുള്ളത്.  വിയര്‍ത്ത് തളര്‍ന്നിട്ടും താരം ഗുരുവിനെ അനുസരിച്ച് പരിശീലനം നടത്തുന്നുവെന്നും വീഡിയോയില്‍ കാണാം. അതേസമയം എന്ത് വിനയമുള്ള ആളാണ് നവ്യയെന്നും മേയ്ക്കപ്പിടാതെ താരം സുന്ദരിയാണെന്നും തങ്ങളുടെ ബാലാമണിയാണ് ഇതെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. വീഡിയോ കാണാം.

Read more topics: # Navya nair,# dance video
Navya nair dance video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES