Latest News

ഒന്നായിട്ട് 40 വര്‍ഷം; ഹേമാമാലിനിയ്ക്കും ധര്‍മ്മേന്ദ്രയ്ക്കും ഇന്ന് വിവാഹവാര്‍ഷികം; ആശംസകള്‍ ചേര്‍ന്ന് മകള്‍ ഇഷ ഡിയോള്‍ 

Malayalilife
ഒന്നായിട്ട് 40 വര്‍ഷം; ഹേമാമാലിനിയ്ക്കും ധര്‍മ്മേന്ദ്രയ്ക്കും ഇന്ന് വിവാഹവാര്‍ഷികം; ആശംസകള്‍ ചേര്‍ന്ന് മകള്‍ ഇഷ ഡിയോള്‍ 

ബോളിവുഡിലെ ഏക്കാലത്തേയും മികച്ച പ്രണയജോഡികളായിരുന്നു ഹേമമാലിനിയും ധര്‍മേന്ദ്രയും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ സൂപ്പര്‍ ജോഡികള്‍ തന്നെയാണ്. ഇപ്പോള്‍ 40ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. അച്ഛന്റേയും അമ്മയുടേയും സ്‌പെഷ്യല്‍ഡേയിലും മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇരുവരുടേയും മകളും നടിയുമായ ഇഷ ഡിയോള്‍. 

അച്ഛന്റേയും അമ്മയുടേയും പഴയ ചിത്രങ്ങളാണ് ഇഷ പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ച് ഒരുപാട് കാലം ജീവിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്നും ഇഷ കുറിക്കുന്നു. മകള്‍ അഹാനയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. പ്രണയജോഡിക്ക് ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരും രം?ഗത്തെത്തി. തുടര്‍ന്ന് വിവാഹ ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് നന്ദി ഹേമമാലിനി നന്ദി പറഞ്ഞു. 

Read more topics: # ഇഷ
40th wedding anniversary hema malini and darmendra

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES