Latest News

റാമും ജാനുമായി ഭാവനയും ഗണേഷും ; 96ന്റെ കന്നട റീമേക്ക് ട്രെയിലറെത്തി 

Malayalilife
റാമും ജാനുമായി ഭാവനയും ഗണേഷും ; 96ന്റെ കന്നട റീമേക്ക് ട്രെയിലറെത്തി 

വിജയ് സേതുപതി തൃഷ എന്നിവര്‍ പ്രധാനറോളിലെത്തി തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രമാണ് '96'. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ മികച്ച ഹിറ്റ് സമ്മാനിച്ച ചിത്രം മലയാളത്തിലും റെക്കോഡ് കളക്ഷനാണ് നേടിയെടുത്തത്. ചിത്രത്തിന്റെ കന്നഡ റീമേക്കില്‍ നായികയാകുന്നത് മലയാളികളുടെ പ്രിയതാരം ഭാവനയാണ്. ഭാവന മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും ഭാവനയും ഒന്നിച്ചെത്തുന്ന ചിത്രത്തിന് 99 എന്നാണ് പേരിട്ടിരിക്കുന്നത്. 

ചിത്രം പ്രീതം ഗബ്ബിയാണ്  സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്. 96ന്റെ റീമേക്കില്‍ ജാനുവായി ഭാവന എത്തുന്ന വിവരം നേരത്തെ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം താരം തന്നെ പങ്കുവെച്ചതോടെയാണ് ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചത്. തമിഴില്‍ വലിയ വിജയമായ 96ന്റെ തെലുങ്ക് റീമേക്കും അണിയറയില്‍ പുരോഗമിക്കുകയാണ്. 

തൃഷയുടെ കഥാപാത്രത്തോട് 100 ശതമാനം നീതി പുലര്‍ത്തി തന്നെയാണ് ഭാവന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ട്രെയിലറില്‍ വ്യക്തമാണ്.തമിഴിലെ സംഗീതം ഒരുക്കിയ ഗോവിന്ജദ് വസന്ദ പക്ഷേ കന്നട റീമേക്കിലില്ല. 

96 movie kannada remake trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES