Latest News

ചാണകം ചവിട്ടിയ ഇവളുടെ സിനിമകൾ ഇനി കാണില്ല; അഹാനയുടെ ചിത്രം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടർ

Malayalilife
 ചാണകം ചവിട്ടിയ ഇവളുടെ സിനിമകൾ ഇനി കാണില്ല;  അഹാനയുടെ ചിത്രം  ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടർ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ്  അഹാന കൃഷ്ണ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. കഴിഞ്ഞദിവസമായിരുന്നു താരം തന്റെ  ഇരുപത്തി അഞ്ചാം പിറന്നാൾ ആഘോഷമാക്കിയിരുന്നത്. പിറന്നാൾ ദിനത്തിൽ താരം വേഷമിടുന്ന ചിത്രമായ നാൻസി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു.  നാൻസി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ അവരുടെ അക്കൗണ്ടിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ  താരപുത്രിയുടെ  ചിത്രം ബഹിഷ്കരിക്കണമെന്ന ആവശ്യമായി  ഒരു കൂട്ടർ രംഗത്ത് എത്തിയിരിക്കുകയാണ്.

“ചാണകം ചവിട്ടിയ ഇവളുടെ സിനിമകൾ ഇനി കാണില്ല” എന്നാണ് പോസ്റ്ററിന് ചുവടെ  വന്നിരിക്കുന്ന ഒരു കമൻറ്. രാഷ്ട്രീയപ്രേരിതമായിട്ടാണ് ഇപ്പോൾ വന്നിരിക്കുന്ന ഈ ആഹ്വാനങ്ങൾ എല്ലാം.  അഹാനയു കടുംബം എന്ന് പറയുന്നത് ഒരു രാഷ്ട്രീയ പാർട്ടിയോട് ചായ്‌വ് പ്രകടിപ്പിക്കുന്ന കുടുംബമാണ്.  രാഷ്ട്രീയ പ്രസ്താവനകൾ പലപ്പോഴായി ആഹാന നടത്താറുമുണ്ട്. ഇതേ തുടർന്നായിരുന്നു നാൻസി റാണി എന്ന ചിത്രത്തിനെതിരെ  ഇപ്പോൾ  ബഹിഷ്കരണ ആഹ്വാനവുമായി ഒരു കൂട്ടം ആളുകൾ രംഗത്ത് എത്തിയിരിക്കുന്നത്. 

നാൻസി റാണി എന്ന ചിത്രത്തിൽ അഹാനയാണ്  കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അർജുൻ അശോകൻ, ലാൽ എന്നിവരാണ്  അവതരിപ്പിക്കുന്നത്.  ചിത്രം ഒരുക്കുന്നത് നവാഗതനായ ജോസഫ് മനു ജെയിംസ് ആണ്.  ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ   അവതരിപ്പിക്കുന്നത്  ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവരാണ്.
 

A group people demanding to boycott ahana krishna movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES