മലയാള സിനിമാലോകം ഒന്നടങ്കം തന്നെ ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിൽ നായകനായി വേഷമിടുന്നത് നടൻ പൃഥ്വിരാജാണ്. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എല്ലാം താരം നടത്തിയിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് . ജോര്‍ദ്ദാനിലാണ്. അതേസമയം കൊറോണയുടെ വ്യാപനം നടക്കുന്ന സാഹചര്യത്തിൽ ചിത്രം തുടക്കത്തില്‍ തന്നെ ഷൂട്ടിങ് മുടങ്ങിയ അവസ്ഥയിലാണ് ഇപ്പോൾ.
എന്നാൽ സിനിമ സംഘത്തിലെ ഒരു നടന്‍ ആദ്യം ക്വാറന്റൈനില്‍ പോയിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം തുടരുന്നതിനായി അനുവാദം വാങ്ങുകയും ഷൂട്ടിങ് ആരംഭിച്ചിരുന്നു. എന്നാൽ സിനിമ സംഘാടകർ മുഴുവനും ജോര്‍ദ്ദാനില്‍ കുടുങ്ങിയിരിക്കുകയാണ്.ജോര്‍ദ്ദാനിലെ വാഡി റാമിലാണ് ഏവരും കഴിയുന്നത്. 58പേരാണ് ഇപ്പോൾ ഈ സംഘത്തിൽ ഉള്ളത്. ജോര്‍ദ്ദാനില്‍ ഇപ്പോള്‍ പൃഥ്വിരാജും ബ്ലെസ്സിയും ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങിയിരിക്കുന്നത്.
കേരളത്തിലേക്ക് ഇവർക്ക് മടങ്ങി വരാനായി ഇപ്പോൾ ഫിലിം ചേംബറിന്റെ സഹായം തേടിയിരിക്കുകയാണ്. അതേ സമയം ഫിലിം ചേംബര്‍ പ്രതിനിധികള്‍ വിവരം മുഖ്യമന്ത്രിയെ അറിയിച്ചതായി വ്യക്തമാക്കിയിരിക്കുകയാണ്.