Latest News

ചൊവ്വാ ദോഷമല്ലേ... പേരുദോഷമല്ലല്ലോ? കല്യാണ ബ്രോക്കറായി ബിജു മേനോന്‍; കോമഡി കലര്‍ത്തി ആദ്യരാത്രിയുടെ ട്രെയ്ലര്‍ 

Malayalilife
 ചൊവ്വാ ദോഷമല്ലേ... പേരുദോഷമല്ലല്ലോ? കല്യാണ ബ്രോക്കറായി ബിജു മേനോന്‍; കോമഡി കലര്‍ത്തി ആദ്യരാത്രിയുടെ ട്രെയ്ലര്‍ 

വെള്ളിമൂങ്ങ'യ്ക്കു ശേഷം ബിജു മേനോനും ജിബു ജേക്കബ്ബും ഒന്നിക്കുന്ന ആദ്യ രാത്രിയുടെ ട്രെയിലര്‍ എത്തി.നര്‍മ്മത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കല്യാണ ബ്രോക്കറായാണ് ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ടീസറിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

വിനീത് ശ്രീനിവാസന്‍, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്. നര്‍മ്മത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കല്യാണ ബ്രോക്കറായാണ് ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്നത്. 

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ ആണ് നായിക. വിജയരാഘവന്‍, അജു വര്‍ഗ്ഗീസ്, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, സര്‍ജനു, അശ്വിന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് ജിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് സംഗീതം. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ചായാഗ്രഹണം. സെന്‍ട്രല്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

Aadya Rathri Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES