Latest News

രസകരമായ കുടുംബ നിമിഷങ്ങളുമായി 'ആനന്ദം പരമാനന്ദം; ഷറഫുദ്ദീനും ഇന്ദ്രന്‍സും ഒന്നിക്കുന്ന ട്രെയിലര്‍ കാണാം

Malayalilife
രസകരമായ കുടുംബ നിമിഷങ്ങളുമായി 'ആനന്ദം പരമാനന്ദം; ഷറഫുദ്ദീനും ഇന്ദ്രന്‍സും ഒന്നിക്കുന്ന ട്രെയിലര്‍ കാണാം

ഷറഫുദ്ധീന്‍,ഇന്ദ്രന്‍സ് ,അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഷാഫി സംവിധാനം ചെയ്യുന്ന 'ആനന്ദം പരമാനന്ദം' ട്രെയ്ലര്‍ പുറത്തിറങ്ങി. പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിരവധി സൂപ്പര്‍ഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച എം. സിന്ധു രാജ് ആണ്. ഷാഫിയും സിന്ധുരാജ് ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.

കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഷാഫി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 23 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഇന്ദ്രന്‍സിനും ഷറഫുദ്ധീനും അജു വര്‍ഗീസിനും പുറമേ ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ.പി. ഉണ്ണികൃഷ്ണന്‍, നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

മനോജ് പിള്ള ക്യാമറയും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.എഡിറ്റിംഗ് - സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സന്‍ പൊടുത്താസ്, ആര്‍ട്ട് ഡയറക്ടര്‍ - അര്‍ക്കന്‍ എസ്. കര്‍മ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്സ് - മനു മഞ്ജിത്, ഗായകര്‍ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പി.ആര്‍.ഒ. - വാഴൂര്‍ ജോസ് മഞ്ജു ഗോപിനാഥ് ബിനു ബ്രിങ്‌ഫോര്‍ത്ത്, ടൈറ്റില്‍ ഡിസൈന്‍ - ടെന്‍പോയിന്റ്, ഡിസൈന്‍ - പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ് - ഹരി തിരുമല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - അനൂപ് സുന്ദരം, മാര്‍ക്കറ്റിങ് പ്ലാന്‍ Straturgy-ഒബ്‌സ്‌ക്യുറ.

Aanandham Paramaanandham Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES