Latest News

'ഇദ്ദേഹം സീനിയറായ ഒരു ആര്‍ട്ടിസ്റ്റാണ് നിങ്ങള്‍ നല്ല രീതിയില്‍ മേക്കപ്പ് ചെയ്തു കൊള്ളണം'; മമ്മൂട്ടി എന്ന വ്യക്തിയുടെ സ്വഭാവ സവിശേഷത വെളിപ്പെടുത്തി ബാബു ആന്റണി

Malayalilife
'ഇദ്ദേഹം സീനിയറായ ഒരു ആര്‍ട്ടിസ്റ്റാണ് നിങ്ങള്‍ നല്ല രീതിയില്‍ മേക്കപ്പ് ചെയ്തു കൊള്ളണം'; മമ്മൂട്ടി എന്ന വ്യക്തിയുടെ സ്വഭാവ സവിശേഷത വെളിപ്പെടുത്തി ബാബു ആന്റണി

മലയാള ചലചിത്രങ്ങളിലെ സംഘട്ടനരം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ താരമാണ് ബാബു ആന്റണി. .ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു  ആന്റണി വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. എന്നാൽ താരമിപ്പോൾ മലയാളത്തിന്റെ സൂപ്പര്‍ താരമായ മമ്മൂട്ടിയെക്കുറിച്ചുള്ള അനുഭവങ്ങള്‍  ആരാധകർക്കയായി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് വേഷമിട്ടിരുന്ന മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. മമ്മൂട്ടി എന്ന വ്യക്തിയുടെ സ്വഭാവ സവിശേഷതയെ വെളിപ്പെടുത്തുവാന്‍ ഇരുവരും അഭിനയിച്ച ഒരു ചിത്രത്തിലെ ലൊക്കേഷനില്‍ ഉണ്ടായ അനുഭവമാണ് താരമിപ്പോൾ തുറന്ന് പറയുന്നത്. 

മേക്കപ്പ് നന്നായിട്ട് ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ട ഉടന്‍തന്നെ മമ്മൂട്ടി മേക്കപ്പ്മാനെ വിളിച്ചുവരുത്തി വീണ്ടും നല്ല രീതിയില്‍ മേക്കപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും മേക്കപ്പ് ചെയ്യാന്‍ വന്ന അസിസ്റ്റന്റ് മേക്കപ്പ് മാനോട് ദേഷ്യപ്പെടുകയും മാറ്റി ചെയ്യിപ്പിക്കുകയും തന്നെക്കുറിച്ച്‌ പറഞ്ഞുകൊടുക്കുകയും ചെയ്തുവെന്ന് ബാബു ആന്റണി പറയുന്നു. 'ഇദ്ദേഹം സീനിയറായ ഒരു ആര്‍ട്ടിസ്റ്റാണ് നിങ്ങള്‍ നല്ല രീതിയില്‍ മേക്കപ്പ് ചെയ്തു കൊള്ളണം' എന്നായിരുന്നു മമ്മൂട്ടി നല്‍കിയ നിര്‍ദ്ദേശമെന്ന് ബാബു ആന്റണി സാക്ഷ്യപ്പെടുത്തുന്നു. കൂടെ അഭിനയിക്കുന്ന പ്രതിനായകന്റെ പ്രകടനമാണ് നായകന് കൂടുതല്‍ കയ്യടി നേടുന്നതെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നല്ല രീതിയില്‍ മമ്മൂട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ബാബു ആന്റണി ഈ സംഭവത്തോട് ചേര്‍ത്തുനിര്‍ത്തി പറയുന്നത്. 

കൂടെ അഭിനയിക്കുന്ന പ്രത്യേകിച്ച്‌ ആക്ഷന്‍ സീക്വന്‍സുകള്‍ ഇല്‍ അഭിനയിക്കുന്ന സഹതാരങ്ങളുടെ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ ആവശ്യപ്പെടുകയും അവരോട് നല്ല രീതിയില്‍ പെരുമാറുകയും ചെയ്യാനും മമ്മൂട്ടി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും മലയാളത്തിന്റെ ആക്ഷന്‍ വില്ലന്‍ ബാബു ആന്റണി വ്യക്തമാക്കി.

Actor Babu Antony shard the charector of Mammokka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES