Latest News

പ്രിയ പത്നി സുചിത്രയുടെ പിറന്നാള്‍ ആഘോഷമാക്കി നടൻ മോഹൻലാൽ;പിറന്നാൾ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
പ്രിയ പത്നി സുചിത്രയുടെ പിറന്നാള്‍ ആഘോഷമാക്കി നടൻ മോഹൻലാൽ;പിറന്നാൾ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാളികൾക്ക് ഏറെ സുപരിചിതയായ താരപത്നിയാണ് സുചിത്ര മോഹൻലാൽ. മോഹന്‍ലാലിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ സുചിത്ര എന്ന ശക്തിയും ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ ഇപ്പോൾ പ്രിയ പത്നി സുചിത്രയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്  മോഹൻലാൽ. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. മോഹൻലാലിനൊപ്പം നടൻ പ്രണവും വീട്ടിലെ മറ്റ് സഹപ്രവർത്തകരും എല്ലാവരുമായി ഒത്ത് ചേർന്നായിരുന്നു പിറന്നാൾ കേക്ക് മുറിച്ചത്. കേക്ക് മുറിക്കുന്ന ഫോട്ടോ ഇപ്പോൾ  മീഡിയയിലാകെ തരംഗമായി മാറിയിരിക്കുകയാണ്.

സുചിത്രയ്ക്ക്  പിറന്നാള്‍ ആശംസകള്‍  നേർന്ന് നിരവധി പേരായിരുന്നു എത്തിയിരുന്നത്. 1988 ഏപ്രില്‍ 28-നാണ് മോഹന്‍ലാല്‍ വിവാഹം കഴിച്ചത്.ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നിറപറയെയും നിലവിളക്കിനെയും സാക്ഷിനിര്‍ത്തി ലാല്‍ സുചിത്രയ്ക്ക് പുടവനല്‍കി. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖന്‍ പങ്കെടുത്ത വിവാഹമായിരുന്നു ഇത്.

കഴിഞ്ഞ മെയ് 21നായിരുന്നു താരരാജാവിന്റെ പിറന്നാൾ ആഘോഷം. മോഹന്‍ലാലിന്റെ അറുപതാം പിറന്നാൾ മലയാളസിനിമാലോകവും മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് ഏറ്റെടുത്തിരുന്നത്. മോഹൻലാലും കുടുംബവും ലോക്ഡൗണിനു മുമ്പെ ചെന്നൈയിൽ എത്തിയതാണ്. മകൾ വിസ്മയ ഇപ്പോൾ വിദേശത്താണ്. അമ്മ കൊച്ചിയിലെ വീട്ടിലും കഴിയുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal Fans (@pranavmohanlalfans) on

 

Actor Mohanlal celebrates birthday of wife suchithra

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES