Latest News

എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്; പക്ഷെ ഞാന്‍ അതെന്റെ ഒരു മൈനസ് ആയി കണ്ടിട്ടില്ല; തുറന്ന് പറഞ്ഞ് നടൻ സിദ്ധിഖ്

Malayalilife
എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്; പക്ഷെ ഞാന്‍ അതെന്റെ ഒരു മൈനസ് ആയി കണ്ടിട്ടില്ല; തുറന്ന് പറഞ്ഞ് നടൻ സിദ്ധിഖ്

ലയാള ചലച്ചിത്രങ്ങളിൽ ഹാസ്യ- സ്വഭാവ നടനാണ്  സിദ്ദിഖ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.  1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമ താരത്തിന്റെ കരിയറിന് വലിയ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ സിദ്ദിഖ്. കഷണ്ടിയായതിന് പലരും കളിയാക്കാറുണ്ടെന്നും എന്നാല്‍ താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും പറഞ്ഞിരിക്കുകയാണ് സിദ്ദിഖ് . താന്‍ ആരെയും ഉപദേശിക്കാന്‍ പോകാറില്ലെന്നും അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

എന്നെ കണ്ടില്ലേ… എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്. പക്ഷെ ഞാന്‍ അതെന്റെ ഒരു മൈനസ് ആയി കണ്ടിട്ടില്ല. ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നുകൂടിയില്ല. നമ്മള്‍ നമ്മളെ പുകഴ്ത്താതിരുന്നാല്‍ ഒരുപാട് പേര് നമ്മളെ പുകഴ്ത്തും. അതുകൊണ്ട് നമ്മള്‍ നമ്മളെ പുകഴ്ത്തുകയെ ചെയ്യരുത്,’ 

ആളുകളെ ഉപദേശിക്കാറുണ്ടോ എന്ന ചോദ്യത്തിനും സിദ്ദിഖ് മറുപടി നല്‍കി. നമ്മള്‍ ആരെയും ഉപദേശിക്കാന്‍ നിക്കരുത്. ഉപദേശം ആര്‍ക്കും ഇഷ്ടമല്ല. കാരണം അവര്‍ക്കറിയാലോ കാര്യങ്ങളൊക്കെ. സ്വയം എങ്ങനെ നന്നാകാം എന്ന് ആലോചിക്കുകയെന്നല്ലാതെ മറ്റാരെയും ഉപദേശിക്കാന്‍ നോക്കരുത്.

Actor SIiddique words about her minus

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES