ഇന്ത്യൻ ചലച്ചിത്രനടനും, ചലച്ചിത്രനിർമ്മാതാവുമാണ് ആമിർ ഖാൻ. പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ ‘ലാല്‍ സിംഗ് ഛദ്ദ’ റിലീസിന് തയ്യാറെടുക്കുമ്പോള്‍ താന്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആമിര്‍ ഖാന്‍ തുറന്ന് പറയുകയാണ്. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും കഴിഞ്ഞ 48 മണിക്കൂറുകളായി താന്‍ ഉറങ്ങിയിട്ടില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
‘വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഞാന്‍ ഉറങ്ങിയിട്ടില്ല. തമാശ പറഞ്ഞതല്ല. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പല ചിന്തകളാണ് മനസിലൂടെ കടന്നുപോകുന്നത്. അതിനാല്‍ ഞാന്‍ പുസ്തകം വായിക്കുകയോ ഓണ്‍ലൈനില്‍ ചെസ്സ് കളിക്കുകയോ ആണ് ചെയ്യുന്നത്.ആഗസ്റ്റ് 11ന് ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാന്‍ കഴിയുക’. ആമിര്‍ വ്യക്തമാക്കി.ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സങ്കടമുണ്ടെന്നും ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചുരുന്നില്ലെന്നും ആമിര്‍ പറഞ്ഞു. ‘പ്രേക്ഷകരില്‍ എനിക്ക് വിശ്വാസമുണ്ട്.
സിനിമ കാണേണ്ടെന്ന തീരുമാനം ആരെങ്കലും എടുത്തിട്ടുണ്ടെങ്കില്‍ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ ആളുകള്‍ സിനിമ കാണണമെന്നാണ് എന്റെ ആഗ്രഹം. നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണിത്.’ ആമിര്‍ കൂട്ടിച്ചേര്‍ത്തു.