മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ദിലീഷ് പോത്തൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്, എന്നാൽ ഇപ്പോൾ ജിബൂട്ടി സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദിലീഷ്.
ലോക്ക് ഡൗണ്‍, കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആഫ്രിക്കയില്‍ എത്തുമ്പോഴും കൊവിഡ് മൂര്‍ച്ഛിച്ചിരുന്നില്ല. ഷൂട്ട് തുടങ്ങി ദിവസങ്ങള്‍ക്കകം ലോക്ക് ഡൗണ്‍ വന്നതോടെ അണിയറപ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. ‘അവിടെ എത്തുമ്പോള്‍ കൊവിഡ് ശക്തമായിരുന്നില്ല. കുറച്ച് ഭാഗങ്ങള്‍ ചിത്രീകരിച്ചു. അപ്പോഴാണ് ലോക്ക് ഡൗണ്‍ വന്നത്. പുറത്തിറങ്ങാന്‍ പറ്റിയിരുന്നില്ല. ഞങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ നിര്‍മാതാവ് അടക്കം എല്ലാവരും ഒരുപാട് ശ്രമിച്ചിരുന്നു. അന്ന് കരുതിയത് ആഫ്രിക്കയില്‍ തീരും ജീവിതം എന്നാണ്. ഷൂട്ടിന് ശേഷം ആഫ്രിക്ക കാണണമെന്ന ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ലോക്ക് ഡൗണ്‍ മൂലം ഒന്നും നടന്നില്ല’ ദിലീഷ് പോത്തന്‍ പറയുന്നു.
അതേസമയം, ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം ജിബൂട്ടി ഡിസംബര്‍ 31 ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. അമിത് ചക്കാലക്കല്‍ നായകനാകുന്ന സിനിമ എസ് ജെ സിനുവാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.