Latest News

മമ്മൂട്ടി നമ്മള്‍ കാണുന്നയാളല്ല; തുറന്ന് പറഞ്ഞ് ഹരീഷ് കണാരന്‍

Malayalilife
 മമ്മൂട്ടി നമ്മള്‍ കാണുന്നയാളല്ല; തുറന്ന് പറഞ്ഞ്  ഹരീഷ് കണാരന്‍

താനും ചിത്രങ്ങളിലൂടെ തന്നെ ഹാസ്യനടനായി ശ്രദ്ധേയനായ നടനാണ് ഹരീഷ് കണാരന്‍. തന്റേതായ ശൈലിയിലൂടെയാണ് ഹരീഷ് ശ്രദ്ധനേടുന്നത്. ഒരു റിയാലിറ്റി ഷോയില്‍ ജാലിയന്‍ കണാരന്‍ എന്ന വിമുക്ത ഭടനായി എത്തിയാണ് ഹരീഷ് ശ്രദ്ധ നേടിയത്. ഹരീഷ് പെരുമണ്ണ എന്ന പേരു പോലും ഹരീഷ് കണാരന്‍ എന്നായി മാറി. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയുടെ ഭാഗമായി മാറിയ താരം  മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു  ലഭിച്ചത്. എന്നാല്‍ മമ്മൂട്ടിയെക്കുറിച്ച്‌ തുറന്നുപറയുന്ന ഹരീഷ് കണാരന്റെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

തമിഴായിരുന്നു പറയേണ്ടിയിരുന്നത്. അത് അറിയില്ലായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ടെന്‍ഷനുണ്ടായിരുന്നു.തെറ്റിപ്പോവുമോയെന്ന പേടിയുമുണ്ടായിരുന്നു. നമ്മള്‍ വിചാരിക്കുന്ന പോലെയല്ല അദ്ദേഹം. സീനിന് വേണ്ടി നില്‍ക്കുന്നതിനിടയിലാണ് അദ്ദേഹം അടുത്തേക്ക് വന്ന് എന്തൊക്കെയാണ് ബാബുവേട്ടാ എന്ന് ചോദിച്ചത്. അപ്പോഴാണ് ഞാന്‍ ഫ്രീയായതെന്ന് ഹരീഷ് കണാരന്‍ പറയുന്നു. കൂടാതെ രഞ്ജിത്തേട്ടന്റെ പുത്തന്‍പണത്തിലായിരുന്നു പിന്നീട് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചത്.

 ഈ ചിത്രത്തില്‍ കോഴിക്കോടന്‍ ശൈലിയിലല്ലേ സംസാരിക്കേണ്ടതെന്ന് ചോദിച്ചിരുന്നു, അല്ല ഹരീഷേട്ടന്‍ കാസര്‍കോട് ശൈലിയിലാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയിരുന്നു എന്നും ഹരീഷ് പറയുന്നു. കൂടാതെ ലൊക്കേഷനില്‍ നിന്നും മുങ്ങിയാലോ എന്നൊക്കെയായിരുന്നു ഹരീഷ് കണാരന്‍ ആലോചിച്ചിരുന്നതെന്നും പറയുന്നു.

Actor hareesh kanaran words about mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES