Latest News

‘പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?’;മുനീര്‍ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പര്‍ദ്ധ ധരിച്ചാല്‍ അത് കൂടുതല്‍ പുരോഗമനപരമാവും; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
 ‘പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?’;മുനീര്‍ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പര്‍ദ്ധ ധരിച്ചാല്‍ അത് കൂടുതല്‍ പുരോഗമനപരമാവും; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ സാരി പരാമര്‍ശത്തില്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ്  നടന്‍ ഹരീഷ് പേരടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പിലാക്കാനൊരുങ്ങുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി നീക്കങ്ങളെ പരിഹസിച്ച് മുനീര്‍ രംഗത്തുവന്നതിനെ പിന്നാലെയാണ് താരത്തിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. ഫേസ്ബുക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.


കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:


‘പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?’; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എംകെ മുനീര്‍….പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ്…പുരോഗമനപരമാണ്..പക്ഷെ അതിനുമുമ്പ് മുനീര്‍ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പര്‍ദ്ധ ധരിച്ചാല്‍ അത് കൂടുതല്‍ പുരോഗമനപരമാവും…മാതൃകാപരമാവും…

 നേരത്തെ ലിംഗസമത്വത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എംകെ മുനീര്‍ രംഗത്തുവന്നിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പിലാക്കാന്‍ വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ ആരോപിച്ചു. ബാലുശ്ശേരിയിലെ സ്‌കൂളില്‍ ലിംഗസമത്വ യൂണിഫോം കൊണ്ടുവന്നതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലീഗ് നേതാവിന്റെ വിമര്‍ശനം.

 

Actor hareesh peradi note about m k muneer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES