ഒരു കാലത്ത് തമിഴ് നാട്ടിലെ റൊമാന്റിക് താരമായിരുന്നു മാധവൻ. അലൈപായുതേ എന്ന ഒരു സിനിമയിലൂടെ തന്നെ കേരകത്തിലും നിരവധി ആരാധകരെ സമ്പാദിക്കാൻ മാധവന് സാധിച്ചു. ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് മാധവൻ എന്നറിയപ്പെടുന്ന മാധവൻ രംഗനാഥൻ. മാധവൻ ഒരു ഇന്ത്യൻ നടനും എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമാണ്. പ്രധാനമായും തമിഴ്, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നടനാണ് മാധവൻ. ഏഴ് വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള സിനിമകളിൽ അഭിനയിച്ച പാൻ-ഇന്ത്യൻ ആകർഷണം നേടാൻ കഴിയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇന്നും സിനിമകളിൽ നിര സാന്നിധ്യമാണ് താരം. ആക്ഷൻ ആയാലും റൊമാൻസ് ആയാലും ഏതൊരു കഥാപാത്രവും നന്നായി വഴങ്ങുമെന്ന് കാട്ടിത്തന്ന നടൻ കൂടിയാണ് മാധവൻ. എന്നാൽ ഇപ്പോൾ താരം ഗജനി എന്നുള്ള ചിത്രത്തിൽ അഭിനയിക്കാത്തതിന്റെ കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്.
തിരക്കഥ വായിച്ച് കഴിഞ്ഞപ്പോള്‍ രണ്ടാംപകുതി ഇഷ്ടപ്പെടാത്തതാണ് താന്‍ പിന്‍മാറുവാന്‍ കാരണമെന്ന് മാധവന്‍ പറഞ്ഞു. എന്നാല്‍ സൂര്യ ആ വേഷം ചെയ്തുകണ്ടപ്പോള്‍ സന്തോഷമാണ് തോന്നിയതെന്നും. ആ വേഷത്തിന് അനുയോജ്യനായ ആളായിരുന്നു സുര്യയെന്നും മാധവന്‍ പറഞ്ഞു. ആ കഥാപാത്രത്തിന് വേണ്ടി സൂര്യയെടുത്ത അധ്വാനം ഞാന്‍ ചെയ്യില്ല.
ഗജിനിയില്‍ വേണ്ട ശരീര വടിവിന് വേണ്ടി സൂര്യ ഒരാഴ്ച ഉപ്പു കഴിക്കാതിരുന്നത് മാധവന്‍ ചൂണ്ടിക്കാട്ടി. സൂര്യയുടെ ഇത്ര വലിയ ആത്മാര്‍ത്ഥത ഞാന്‍ നല്ല ആക്ടറല്ലെന്ന തോന്നല്‍ തനിക്കുണ്ടാക്കിയെന്നും മാധവന്‍ തുറന്നു പറഞ്ഞു. റോക്കട്രി ആണ് മാധവന്റെ ഏറ്റവും പുതിയ സിനിമ. നടന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന്റെ പ്രമേയം ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ കഥയാണ് . മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.