കുറെയേറെ വര്ഷങ്ങളായി തട്ട് താഴാതെ മെഗാസ്റ്റാർ പദവിയിൽ ഇരിക്കുന്ന താരമാണ് മമ്മൂക്ക. അഭിനയമികവ് കൊണ്ട് തന്നെ മലയാളത്തിലെ താരരാജാക്കളിൽ നിന്ന് സ്ഥാനപദവി കൈമാറാതെ കൊണ്ട് നടക്കുന്ന ഒരു നടൻ കൂടിയാണ് മമ്മൂട്ടി. എന്നാൽ ഇപ്പോൾ ജീവിതത്തില്‍ താന്‍ ഏറ്റവും തളര്‍ന്ന് പോയ സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് മമ്മൂട്ടി. ജീവിതത്തില്‍ തന്നെ ഏറ്റവും വേദനിപ്പിച്ച സംഭവത്തെ കുറിച്ച് പഴയ അഭിമുഖത്തിലാണ് അദ്ദേഹം പങ്കുവെച്ചത്. മെഗാസ്റ്റാറിനെ ജീവിതത്തില്‍ അച്ഛന്റെ നഷ്ടമാണ് ഏറ്റവും കൂടുതല്‍ തളര്‍ത്തിയത്.
താന്‍ മരണത്തെ കുറിച്ച് കൂടുതല്‍ പിതാവിന്റെ വിയോഗത്തിന് ശേഷമാണ് ചിന്തിച്ച് തുടങ്ങിയതെന്നും നടന്‍ പറയുന്നു. മരണത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ…
വാപ്പയെ നഷ്ടപ്പെടുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആ സമയം ഞാന്‍ ഇവിടെ ഇല്ലായിരുന്നു. അതിന് ശേഷമാണ് മരണത്തെ കുറിച്ച് ഞാന്‍ ചിന്തിച്ച് തുടങ്ങുന്നത്. എന്നില്‍ നിന്ന് ആദ്യമായി നഷ്ടപ്പെട്ട് പോകുന്നത് അച്ഛനെയാണ് മമ്മൂട്ടി പറയുന്നു.
താന്‍ ഇല്ലാതിരിക്കുന്ന കാലം, ഭാവിതലമുറ തന്നെ ഒരു നല്ല അഭിനേതാവായും നല്ല മനുഷ്യനായും വിലയിരുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മെഗാസ്റ്റാര്‍ പറയുന്നു. അതിന്റെ അപ്പുറത്തേയ്ക്ക് ഒരു ആഗ്രഹവും ഇല്ലെന്നും താരം പറഞ്ഞു. മമ്മൂട്ടിയുടെ അഭാവത്തില്‍ വരും തലമുറ എങ്ങനെ വിലയിരുത്തണമെന്നുളള അവതാരകന്റെ ചോദ്യത്തിനായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി.