ഹാസ്യത്തിന്റെ ലോകത്തേക്ക് മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ നടന്മാരിൽ ഒരാളാണ് പ്രേംകുമാർ. നിരവധി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹത്തിന് ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ ദൈവം പ്രവർത്തിച്ച അത്ഭുതത്തെ കുറിച്ച് പറയുകയാണ് പ്രേംകുമാറും ഭാര്യ ജിഷയും. താരവും ഭാര്യയും എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മനസ് തുറന്നത്.
വാക്കുകളിങ്ങനെ
‘2000ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. കുഞ്ഞുണ്ടാവാതെ വന്നപ്പോൾ കുറെ ചികിത്സ നടത്തി. നാല് അഞ്ച് വർഷം അങ്ങനെ പോയി. ഒരുപാട് ചെലവ് വരുന്ന ചികിത്സയാണ്. ഞാൻ ആണെങ്കിൽ അന്ന് സിനിമയിൽ സജീവമായി നിൽക്കുന്ന സമയമാണ്. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട് ഏറെനാൾ മാറി നിൽക്കേണ്ട സാഹചര്യമൊക്കെ വന്നു. ഒടുവിൽ ഡോക്ടർമാർ പറഞ്ഞു. ഞങ്ങൾ എല്ലാം ശ്രമിച്ചു. ഇനി നിങ്ങൾ പ്രാർത്ഥിക്കു. ദൈവത്തിന് എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്ന്,’
‘അന്ന് മുതലാണ് ദൈവത്തെ കുറിച്ചു കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. വൈദ്യ സഹായം കീഴടങ്ങുകയും പ്രതീക്ഷയിലെന്ന് അവർ പറയുകയും ചെയ്യുമ്പോൾ നമുക്ക് മുന്നിൽ വേറെ വഴിയിൽ വിശ്വസിച്ച് അങ് പ്രാർത്ഥിക്കുകയായിരുന്നു, പ്രാർത്ഥനയ്ക്ക് വലിയ ശക്തിയുണ്ടെന്ന് തിരിച്ചറിയുന്നത് അപ്പോഴാണ്. മനുഷ്യനെയും പ്രപഞ്ചത്തെയും എല്ലാത്തിനെയും സൃഷ്‌ടിച്ച സർവശക്തനായ ഒരു ദൈവത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. പ്രാർത്ഥനയിൽ അത്ഭുതം പ്രവർത്തിച്ചാണ് യേശു തന്നതാണെന്നാണ് പ്രേംകുമാറിന്റെ ഭാര്യ പറഞ്ഞത്. മകൾക്ക് ഇപ്പോൾ 13 വയസായെന്നും മകളുടെ പേര് ജമൈമ പ്രേം എന്നാണെന്നും ജിഷ പറഞ്ഞു.