ബിഗ്‌ബോസിന്റെ ആരാധകരില്‍ സാധാരണക്കാരായ വീട്ടമ്മമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെയുണ്ട്. പരിപാടി മുടങ്ങാതെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരാണ് അവരില്‍ ഒട്ടുമിക്കവരും. പരിപാടിയെക്കുറിച്ചും അതിലെ മത്സരാര്‍ത്ഥികളെ കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും പതിവാണ്. അത്തരത്തില്‍ സിനിമയിലെയും മറ്റ് മേഖലയില്‍ ഉള്ളവരും ഇടുന്ന പോസ്റ്റകളെല്ലാം ആളുകള്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് സീസണ്‍ 4ല്‍ നിന്നും പുറത്താക്കപ്പെട്ട റോബിനെ പിന്തുണച്ച് കൊണ്ട് നടന്‍ ഷമ്മി തിലകന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വിമാനത്താവളത്തില്‍ എത്തിയ റോബിനെ മാലയിട്ട് സ്വീകരിക്കാാത്തതില്‍ ഖേദമുണ്ടെന്നും ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയ് റോബിന്‍ ആണെന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ബിഗ് ബോസ് സീസണ്‍4 ലെ യഥാര്‍ത്ഥ വിജയി ഡോ.റോബിന് വിജയാശംസകള്‍. വിമാനത്താവളത്തില്‍ ചെന്ന് ഈ ‘റിയല്‍ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാന്‍ എനിക്ക് കഴിയാതെ പോയതില്‍ ഖേദമുണ്ട്’ – ഷമ്മി തിലകന്‍ കുറിച്ചു. മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് റോബിനെ പരിപാടിയില്‍ നിന്നും പുറത്താക്കി.
അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ ബിഗ് ബോസില്‍ നിന്നും പുറത്തായ റോബിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറാലാണ്. നിരവധി ആരാധകരാണിപ്പോള്‍ ‘റോബിന്‍ ആര്‍മി’ ഉള്‍പ്പെടെ റോബിനുള്ളത്. ഒരു വിഭാഗം ആളുകള്‍ ബിഗ്‌ബോസ് സീസണ്‍4 ന്റെ ടൈറ്റില്‍ വിന്നര്‍ റോബിന്‍ ആയിരിക്കുമെന്ന് ഉറച്ച വിശ്വാസത്തിലിരിക്കുമ്പോഴായിരുന്നു റോബിന്റെ അപ്രതീക്ഷിത പുറത്താകല്‍.