Latest News

ചെറുപ്പം മുതൽ തന്നെ എല്ലാ അഭ്യാസങ്ങളും പഠിച്ചിരുന്നു;ജീവിതത്തിന്റെ ഓരോ വഴികളിൽ പല പ്രശ്നങ്ങളും കാരണം അവർ വഴിമാറിപ്പോയി: ഷൈൻ ടോം ചാക്കോ

Malayalilife
ചെറുപ്പം മുതൽ തന്നെ എല്ലാ അഭ്യാസങ്ങളും  പഠിച്ചിരുന്നു;ജീവിതത്തിന്റെ ഓരോ വഴികളിൽ പല പ്രശ്നങ്ങളും കാരണം അവർ വഴിമാറിപ്പോയി: ഷൈൻ ടോം ചാക്കോ

തിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തില്‍  ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ താരം  തന്റെ ഡാൻസിനെ കുറിച്ചും ഡാൻസൊക്കെ പഠിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും  കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.

സിനിമയിലേക്ക് എത്താനുള്ള ആ​ഗ്രഹം കൊണ്ട് ചെറുപ്പം മുതൽ തന്നെ എല്ലാ അഭ്യാസങ്ങളും താൻ പഠിച്ചിരുന്നു എന്നാണ് ഷൈൻ പറയുന്നത്. വളരെ ചെറുപ്പത്തിലെ ആഗ്രഹിച്ചതുകൊണ്ട് ലോകത്ത് കാണുന്ന എല്ലാ അഭ്യാസങ്ങളും നമ്മൾ പഠിച്ചുവയ്ക്കും. കുറഞ്ഞത് ശ്രദ്ധിക്കാനെങ്കിലും നോക്കും. ഇതൊക്കെ നമ്മുടെ സ്കൂളുകളിൽ കാണുന്ന പരിപാടിയല്ലേ. കേരള സിലബസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണത്.

പഠനത്തോടൊപ്പം തന്നെ കലാ-കായിക- ശാസ്ത്രീയ മേളകൾ എല്ലാ വർഷവും വളരെ വിപുകലമായും സമ്പന്നമായും നടത്തും. വേറെ ഒരു രാജ്യത്തും ഇങ്ങനെ ഒരു പരിപാടിയില്ലെന്നും ഷൈൻ പറഞ്ഞു. വളർന്ന് വരുന്ന കുട്ടികൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാൻ വേണ്ടി കൂടിയാണ് ഇതെല്ലാം നടത്തുന്നത്. സ്‌കൂൾ മത്സരങ്ങൾ ജയിച്ചു പിന്നീട് ജില്ലാ തലത്തിലൊക്കെ ജയിച്ചാണ് സംസ്ഥാന തലത്തിലേക്ക് എത്തുന്നത്. ഇത്രയും വലിയ ഉത്സവമൊന്നും എവിടെയുമില്ല.

അതുകൊണ്ട് കേരള സിലബസാണ്‌ ബെസ്റ്റ് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.മലപ്പുറത്തെ പൊന്നാനി സബ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയായിരുന്ന താൻ 12 വർഷം കൊണ്ടാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലേക്ക് എത്തിയത്. അത്രയും കുട്ടികളുണ്ട് നാട്ടിൽ. ഇതിൽ തന്നെ വളരെ ചുരുക്കം പേരാണ് സിനിമയിലേക്ക് എത്തുക.

തന്നേക്കാൾ നന്നായി നാടകവും മോണോ ആക്ടും ചെയ്യുന്ന നല്ല കലാകാരന്മാരെ തനിക്കറിയാം പക്ഷേ ജീവിതത്തിന്റെ ഓരോ വഴികളിൽ പല പ്രശ്നങ്ങളും കാരണം അവർ വഴിമാറിപ്പോയി എന്നും ഷൈൻ കൂട്ടിച്ചേർത്തു.

Actor shine tom chacko words about extra cariccular activities

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES