നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ ഇപ്പോള്‍ മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ്.ആദ്യ സംവിധായ സംരംഭമായ പറവ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗബിന്‍ നേടിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, അമ്പിളി, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, തുടങ്ങിയ ചിത്രങ്ങളിലെ സൗബിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറുമായി സൗബിന്റെ വിവാഹം നടന്നത് 2017 ഡിസംബറിലായിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ ഇപ്പോൾ ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷമാക്കുകയാണ്.
ഏറ്റവും സുന്ദരിയായ സ്ത്രീക്ക്, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവൾക്ക്, വിവഹവാർഷിക ആശംസകൾ. ലവ് യു ജാമു.എന്നാണ് സൗബിൻ കുറിച്ചിരിക്കുന്നത്. ഭാര്യ ജാമുവിനും മകൻ ഒർഹാനുമൊപ്പമുള്ള ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിയിൽ ലാൽ ജോസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സൗബിൻ.