വിസ്മയയുടെ മരണം കേരളത്തെ ഒന്നാകെ പിടിച്ചുലച്ചിരിക്കുകയാണ്. ഭര്‍ത്താവ് കിരണില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ വലിയ മാനസിക ശാരീരിക ഉപദ്രവമാണ് യുവതി നേരിടേണ്ടി വന്നത്. 100 പവന്‍ സ്വര്‍ണവും ഒരേക്കര്‍ ഇരുപത് സെന്റ് ഭൂമിയും പത്ത് ലക്ഷം വില വരുന്ന കാറും സ്ത്രീധനമായി നല്‍കിയായിരുന്നു വിസ്മയയുടെ വിവാഹം. എന്നാല്‍ കാറിന് പത്ത് ലക്ഷം രൂപയുടെ വിലയില്ലെന്നും കാറ് കൊള്ളില്ലെന്നും പറഞ്ഞായിരുന്നു കിരണിന്റെ മര്‍ദനം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ഓരോ പഞ്ചായത്തിലും സംസ്‌കാരിക സംഘങ്ങളുണ്ടാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. വാങ്ങണം എന്നതിനെക്കാള്‍ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന വാശിയെയും അദ്ദേഹം വിമര്‍ശിച്ചു. ഒപ്പം വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ വിളിച്ച് സംസാരിച്ച വിവരവും സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ, ഈ വിവരം അറിഞ്ഞ് ഞാന്‍ വിജിത്തിനെ വിളിച്ചു. അപ്പോള്‍ വിസ്മമയുടെ മൃതദേഹം പോസ്മോര്‍ട്ടിന് കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്റെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ.
അതേസമയം സ്ത്രീധന പീഢനത്തില്‍ പൊലീസിന് എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു. മാത്രമല്ല ജയറാം വിഷയത്തിലും തന്റെ നിലപാട് അദ്ദേഹം അറിയിക്കുകയും ചെയ്തു. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലക്കാണ് ജയറാം പ്രതികരിച്ചത്. ജയറാമിന് അവകാശമില്ലേ. അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ. കഞ്ചാവിന്റെ പരസ്യത്തില്‍ അല്ല അദ്ദേഹം അഭിനയിച്ചത് എന്നും സുരേഷ് ഗോപി പറഞ്ഞു.