Latest News

മേപ്പടിയാനില്‍ ഒരു ആംബുലന്‍സ് കണ്ടപ്പോള്‍ അതിനെ പൊളിറ്റിക്കലി വേറെ ലെവലില്‍ കൊണ്ടുപോയിട്ടുണ്ട്;സിനിമയെ ഭയങ്കരമായി ക്രിട്ടിക്കലി അനലൈസ് ചെയ്യാന്‍ പോകുന്നവര്‍ ഈ സിനിമയെ എങ്ങനെ കാണുമെന്ന് അറിയില്ല: ഉണ്ണി മുകുന്ദൻ

Malayalilife
മേപ്പടിയാനില്‍ ഒരു ആംബുലന്‍സ് കണ്ടപ്പോള്‍ അതിനെ പൊളിറ്റിക്കലി വേറെ ലെവലില്‍ കൊണ്ടുപോയിട്ടുണ്ട്;സിനിമയെ ഭയങ്കരമായി ക്രിട്ടിക്കലി അനലൈസ് ചെയ്യാന്‍ പോകുന്നവര്‍ ഈ സിനിമയെ എങ്ങനെ കാണുമെന്ന് അറിയില്ല: ഉണ്ണി മുകുന്ദൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഉണ്ണിമുകുന്ദൻ. ആരാധകർ താരത്തെ മാസിലാളിയാണ് എന്നാണ് വിളിക്കാറുള്ളതും. സോഷ്യൽ മീഡിയയിൽ  താരവും സജീവമാണ്. എന്നാൽ ഇപ്പോൾ  ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ‘ഷഫീഖിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ്  ഉണ്ണിമുകുന്ദന്‍, മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ  ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രം ഉയര്‍ത്തിവിട്ടേക്കാവുന്ന ചില വിവാദങ്ങളെക്കുറിച്ച് കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലായിരുന്നു ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞിരിക്കുന്നത്.

എന്നെ സംബന്ധിച്ച് റിലേറ്റ് ചെയ്യാന് പറ്റുന്ന കഥാപാത്രമാണ്. ഞാന്‍ ഷഫീഖിനെപ്പോലെയാണെന്ന് പറയുന്നില്ല. എന്നാല്‍ എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കുറേ കാര്യങ്ങള്‍ ഷഫീഖിലുണ്ട്.സിനിമയെ ഭയങ്കരമായി ക്രിട്ടിക്കലി അനലൈസ് ചെയ്യാന്‍ പോകുന്നവര്‍ ഈ സിനിമയെ എങ്ങനെ കാണുമെന്ന് അറിയില്ല.

മേപ്പടിയാനില്‍ ഒരു ആംബുലന്‍സ് കണ്ടപ്പോള്‍ അതിനെ പൊളിറ്റിക്കലി വേറെ ലെവലില്‍ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെ ആണെങ്കില്‍ ഇതില്‍ എന്തൊക്കെ കണ്ടുപിടിക്കുമെന്നാണ് എന്റെ ക്യൂരിയോസിറ്റി. ആ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ എക്സൈറ്റഡാണ്. ഈ പടം വന്നുകഴിഞ്ഞാല്‍ ഞാന്‍ പോലും കാണാത്ത എന്ത് ആംഗിളാണ് അവര്‍ കാണുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
 

Actor unni mukundan words about new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES