തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് വിജയ് ദേവരകൊണ്ട. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി നൽകിയതും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ അഭിനേതാവെന്ന തരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഷാരൂഖ് ഖാനാണെന്ന് തുറന്ന് പറയുകയാണ് വിജയ് ദേവരകൊണ്ട. അവസാന സൂപ്പര്‍ സ്റ്റാര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഷാരൂഖ് തനിക്ക് പ്രേചോദനമാണെന്നും ഹൈദരാബാദിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും സിനിമയെ സ്വപ്നം കണ്ട തന്റെ റോള്‍ മോഡല്‍ ആണ് അദ്ദേഹമെന്നും നടന്‍ പറഞ്ഞു.ജി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ്യുടെ പ്രതികരണം
.അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് എനിക്ക് കഴിയില്ല എന്ന് ആ വിജയം കാണിച്ച് തന്നു. നിങ്ങളില്‍ സ്വാധീനം ചെലുത്താന്‍ വിജയിച്ച ഒരാളെ മാത്രമേ ആവശ്യമുള്ളൂ’. പാഷന്‍ കൊണ്ട് മാത്രമല്ല നടന്‍ ആയത്. പുറം മോടിക്കും പ്രശ്‌സ്തിക്കും വേണ്ടി കൂടിയാണതെന്നും വിജയ് സമ്മതിക്കുന്നു. ‘അഭിനയം ആസ്വദിക്കുന്നത് കൊണ്ട് മാത്രമല്ല ഞാന്‍ നടനായത്. നല്ല പ്രതിഫലം ലഭിക്കുന്നതിനാലും പണവും സൗകര്യവും ബഹുമാനവും ആഗ്രഹിച്ചത് കൊണ്ടും കൂടിയാണ്’ വിജയ് കൂട്ടിച്ചേര്‍ത്തു
.വിജയ് ദേവരകൊണ്ടയുടെ പാന്‍ ഇന്ത്യന്‍ ചിത്രം നാളെയാണ് റിലീസിന് എത്തുക. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും റിലീസ് ചെയ്യും. സിനിമയില്‍ അതിഥി താരമായി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും എത്തുന്നുണ്ട്. അനന്യ പാണ്ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.