Latest News

കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്; ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി; സഹായം അഭ്യർത്ഥിച്ച് നടൻ വിജയൻ കാരന്തൂർ

Malayalilife
കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്; ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി; സഹായം അഭ്യർത്ഥിച്ച് നടൻ വിജയൻ കാരന്തൂർ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിജയൻ കാരന്തൂർ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ കരൾ രോഗ ബാധിതൻ കൂടിയാണ്. ആയതിനാൽ തന്നെ തുടർ ചികിത്സയുടെ ഭാഗമായി സഹായം തേടി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. 

 കഴിഞ്ഞ അഞ്ചുവർഷമായി കരൾരോ​ഗത്തിന് ചികിത്സ നടത്തിവരുകയാണ്  അദ്ദേഹം. മൂന്നുമാസമായി രോ​ഗം അതിന്റെ മൂർധന്യാവസ്ഥയിലാണെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ചിരിക്കുകയാണ്… കരൾമാറ്റമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു എന്നും അദ്ദേഹം കുറിപ്പിലൂടെ പങ്കുവയ്ക്കുകയും ചെയ്‌തു.

കുറിപ്പിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു ………..

Actor vijayan karanthoor needs help

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES