മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് താനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്.
ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഈക്കാര്യങ്ങളെപ്പറ്റി മനസ്സു തുറന്നത്. ധ്യാൻ പറ്റിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് , ധ്യാൻ ഒരുപാട് പറ്റിച്ചിട്ടുണ്ടെന്നും താൻ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ ധ്യാനിന്റെ ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് ഇന്ന് വരെ ആ ഷോട്ട് ഫിലിം പുറത്തിറങ്ങിട്ടില്ല. ഒരിക്കൽ അവന്റെ ലാപ്പ്ടോപ്പിലാണ് താൻ ആ ഷോട്ട് ഫിലിം കണ്ടെതെന്നും വിനീത് പറഞ്ഞു.
ഷോട്ട് ഫിലിമിന് വാങ്ങിയ പണത്തിന്റെ പകുതിടെ പകുതി വെച്ച് ഷോട്ട് ഫിലിമ ചെയ്തിട്ട് ബാക്കി കാശിന് അവൻ ഗോവയ്ക്ക് ട്രിപ്പ് പോയെന്ന് അവൻ ഇന്റർവ്യൂവിൽ പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞതെന്നും വിനീത് കൂട്ടിച്ചേർത്തു. കൈ നിറയെ ആരാധകരുമായിട്ടാണ് ഈ കലാകാരൻ സിനിമ മേഖലയിൽ സജീവമാകുന്നതും.